General News

കോഴിക്കോട് പോലീസിനെ മര്‍ദ്ദിച്ച സിഐടിയുക്കാരെ അറസ്റ്റ് ചെയ്തു

Sat, Feb 24, 2018

Arabianewspaper 240
കോഴിക്കോട് പോലീസിനെ മര്‍ദ്ദിച്ച സിഐടിയുക്കാരെ അറസ്റ്റ് ചെയ്തു

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ പോലീസിനെ ആക്രമിച്ച സിഐടിയു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.


നേരത്തെ, രണ്ടു വട്ടം പോലീസ് ഇവരെ അറസ്റ്റ് ചെയ്യാനെത്തിയെങ്കിലും സിഐടിയു പ്രവര്‍ത്തകര്‍ പോലീസിനെ തുരത്തി ഓടിക്കുകയായിരുന്നു. ആദ്യം എത്തിയ പോലീസ് സംഘത്തെ സിഐടിയും പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു,. ഇതിനെ തുടര്‍ന്ന് മര്‍ദ്ദനമേറ്റ പോലീസുകാരുടെ പരാതിയില്‍ വീണ്ടും പോലീസെത്തി. ഇക്കുറിയും സംഘടിതരായി ഇവര്‍ അറസ്റ്റ് ചെറുത്തു.


കണ്ണൂരിലേക്ക് പോകാനുള്ള ബസിലേക്ക് സാധനങ്ങള്‍ വെയ്ക്കുന്നതിനിടെ ചരക്ക് സാധനം ബസില്‍ ഉണ്ടായിരുന്ന എഎസ്‌ഐയുടെ കാലില്‍ കൊണ്ടു . ഇതേ തുടര്‍ന്ന് എഎസ്‌ഐ ബാബുരാജ് ചുമട്ടു തൊഴിലാളിയെ ശാസിച്ചു. യാത്രക്കാരുടെ ശരീരം നോവിക്കാതെ സാധനങ്ങള്‍ വെയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ, ചുമട്ടു തൊഴിലാളികള്‍ ബാബുരാജുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു.


എ എസ് ഐ ആണെന്ന് അറിയാതെയാണ് വഴക്കായത്. ഇതിനിടയില്‍ ഒരു സിഐടിയു പ്രവര്‍ത്തകന്‍ എഎസ്‌ഐയെ കയ്യേറ്റം ചെയ്തു. ഇതോടെ ട്രാഫിക് എഎസ്‌ഐ പോലീസ് ഫ്‌ളൈയിഗ് സ്‌കാഡിനെ വിവരം അറിയിച്ചു.


ബസ് സ്റ്റാന്‍ഡിലെത്തിയ പോലീസ് സംഘം ബാബുരാജ് കാണിച്ചു കൊടുത്ത സിഐടിയു പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തു. ഇതോടെ നഗരത്തിലെ സിഐടിയു പ്രവര്‍ത്തകര്‍ പാഞ്ഞെത്തി. പോലീസ് കസ്റ്റഡിയില്‍ നിന്നും മൂന്നു പേരെ മോചിപ്പി്ച്ചു. ഇതിനിടയില്‍ മൂന്നോളം പോലീസുകാര്‍ക്ക് പരിക്കേറ്റു.


കസബ സ്റ്റേഷനിലെ എസ് ഐ പ്രകാശ്, പോലീസ് ഉദ്യോഗസ്ഥരായ ശ്രീഹരി, ബിജു, രാജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ പോലീസ്‌കാര്‍ ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി എത്തി. സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം കൂടുതല്‍ പോലീസ് സ്ഥലത്ത് എത്തി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സിഐടിയു നേതാവ് സുബൈര്‍, റിയാസ് എന്നിവരെ കസ്റ്റഡിയില്‍ എടുത്തു.


എന്നാല്‍, സംഘടിച്ചു വന്ന സിഐടിയു പ്രവര്‍ത്തകര്‍ വീണ്ടും പോലീസിനെ ആക്രമിച്ചു. ഇതിനെ തൂടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ നേരിട്ടെത്തി ഇവരെ കസ്റ്റഡിയില്‍ എുടുത്തു.


15 ഓളം സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തു. തങ്ങളെ ജോലി ചെയ്യാന്‍ പോലീസ് അനുവദിക്കുന്നില്ലെന്ന് കാണിച്ച് സിഐടിയു പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.


ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കിയില്ലെങ്കില്‍ സമര പരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് സിഐടിയു നേതൃത്വം പറഞ്ഞു.

Tags : CPI M 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ