General News

മധുവിന്റെ മരണകാരണം ആന്തരിക രക്തസ്രാവം -പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Sat, Feb 24, 2018

Arabianewspaper 159
മധുവിന്റെ മരണകാരണം ആന്തരിക രക്തസ്രാവം -പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

അട്ടപ്പാടിയിലെ ആദിവാസി യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് എടുത്തത് വന്‍ വിവാദമായി. എന്നാല്‍, മധു കൊല്ലപ്പെട്ടത് മര്‍ദ്ദനത്തെ തുടര്‍ന്ന് ആന്തരിക രക്ത സ്രാവം ഉണ്ടായതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് കേസിലെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തു


പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ആദിവാസി പീഡനവിരുദ്ധ നിയമവും പ്രതികള്‍ക്കെതിരെ ചുമത്തുമെന്ന് റേഞ്ച് ഐജി അറിയിച്ചു. നിലവില്‍ 11 പേര്‍ പോലീസി കസ്റ്റഡിയില്‍ ഉണ്ട്.


മധുവിന്റെ മരണം കൈയ്യബദ്ധമാണെന്നാണ് കസ്റ്റഡിയിലുള്ള പ്രതികള്‍ പറയുന്നത്. എന്നാല്‍, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ പരിക്കുകള്‍ മധു അതിക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തെളിയിക്കുന്നു.


ഹുസൈന്‍, അബ്ദുള്‍ റഹ്മാന്‍, മനു.ലത്തീഫ്, അബ്ദുള്‍ കരിം, മാത്തച്ചന്‍, ഉമ്മര്‍, എന്നിവരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് മധു പോലീസിന് മൊഴി നല്‍കിയിരുന്നു. കള്ളനാണെന്ന് പറഞ്ഞ് കന്നെ തല്ലിയെന്നും ചവിട്ടിയെന്നും മധു പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു.


എന്നാല്‍, സെല്‍ഫി എടുത്ത ഉബൈദിന്റെ പേര് പറയാതിരുന്നതിനാല്‍ ഇയാളെ കേസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇയാള്‍ സ്ഥലം എംഎല്‍എ ഷംസുദ്ദീന്റെ അടുത്ത അനുയായിയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.


തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് രക്തസ്രാവത്തിന് കാരണമായത്. തലയ്ക്ക് അടിയേറ്റതായാാണ് കണ്ടെത്തിയിരിക്കുന്നത്. തലച്ചോറില്‍ രക്തം കട്ടപിടിച്ച നിലയിലാണ്. നട്ടെല്ല് തകര്‍ന്ന നിലയിലായിരുന്നു. ഇത് നിലത്തു വീണ മധുവിന്റെ നടുവിന് ചവിട്ടിയതിനാലാകുമെന്നാണ് കരുതുന്നത്.


തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജനാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. നേരത്ത, മധുവിന്റെ മൃതദേഹം തൃശൂരില്‍ പോസ്റ്റ് മോര്‍ട്ടം നടത്താന്‍ കാരണം ആദിവാസി ക്ഷേമ മന്ത്രി എ കെ ബാലനും സ്ഥലം എംപി എംബി രാജേഷും പാര്‍ട്ടി സംസ്ഥാന സമ്മേളനം നടക്കുന്നതിനാല്‍ തൃശൂരിലായതിനാലാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പാലക്കാട് ഇതിനുള്ള സൗകര്യം ഉണ്ടായിരുന്നിട്ടും മന്ത്രിക്കും എംഎല്‍എയ്ക്കും അവിടെ എത്തിച്ചേരാന്‍ സാധിക്കാത്തതിനാല്‍ മൃതദേഹം തൃശൂരിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നാണ് ആരോപണം.


ആഹാരം കഴിക്കാത്തതിനാല്‍ മധു അവശ നിലയിലായിരുന്നു. എല്ലുകള്‍ക്കും മറ്റും ബലമില്ലാത്ത അവസ്ഥയിലുമാണ്. ആദിവാസികള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ക്കെതിരായ ചാര്‍ജുകളൊന്നും പോലീസ് രജിസ്റ്റര്‍ ചെയ്യാതിരുന്നതും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആദിവാസി ക്ഷേമ മന്ത്രി നാളെ അട്ടപ്പാടിയിലെത്തി നേരിട്ട സ്ഥിതിഗതികള്‍ വിലയിരുത്തും.

Tags : Attappadi 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ