General News

പാവങ്ങള്‍ പാര്‍ട്ടിയെ കൈയൊഴിയുന്നു -സിപിഎം സംഘടനാ റിപ്പോര്‍ട്ട്

Sat, Feb 24, 2018

Arabianewspaper 101
പാവങ്ങള്‍ പാര്‍ട്ടിയെ കൈയൊഴിയുന്നു -സിപിഎം സംഘടനാ റിപ്പോര്‍ട്ട്

പാവങ്ങള്‍ കൂട്ടത്തോടെ പാര്‍ട്ടിയെ കൈയ്യൊഴിയുന്നതായി സിപിഎം സംഘടനാ റിപ്പോര്‍ട്ട്. തൃശൂരില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് സംഘടനാ റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്ക് വന്നത്.


പാര്‍ട്ടി ആശയങ്ങളോ ഭരണ ഘടനയോ അറിയാത്തവരാണ് ഇപ്പോഴത്തെ അംഗങ്ങളില്‍ ഏറിയപേരും. പാര്‍ലമെന്ററി മോഹം പാര്‍ട്ടിയില്‍ അധികരിച്ചു. നേതാക്കള്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിച്ചില്ലെങ്കില്‍ ഇവര്‍ പാര്‍ട്ടിവിടുന്ന അവസ്ഥയാണ്.


സംഘടനാ തത്വങ്ങള്‍ കാറ്റില്‍ പറത്തിയുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. ഇങ്ങിനെ തുടര്‍ന്നാല്‍ പാര്‍ട്ടിയുടെ കാഡര്‍ സ്വഭാവം നഷ്ടപ്പെടും. കോണ്‍ഗ്രസ് പോലുള്ള സംഘടനയില്‍ കണ്ടുവരുന്ന വിഭാഗീയ പ്രവര്‍ത്തനം മേല്‍ത്തട്ടില്‍ നിന്നും താഴെത്തട്ടില്‍ എത്തിക്കഴിഞ്ഞു.


പാര്‍ട്ടി തീരുമാനങ്ങള്‍ താഴെത്തട്ടില്‍ അവഗണിക്കപ്പെടുന്നത് ആശങ്ക ഉളവാക്കുന്നു. പുതിയാതായി പാര്‍ട്ടിയിലെത്തിയ പലര്‍ക്കും കമ്യൂണിസ്റ്റ് ആശയങ്ങള്‍ എന്തെന്നു പോലും അറിയില്ല. പാര്‍ട്ടി സ്റ്റഡി ക്ലാസുകള്‍ നിര്‍ജ്ജീവമായി. പാര്‍ട്ടിയെ വെല്ലുവിളിച്ച് ചിലര്‍ പ്രവര്‍്ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് മുളയിലെ നുള്ളണമെന്നും.


പുതിയതായി പാര്‍ട്ടിയില്‍ വരുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ വെച്ചു നീട്ടരുതെന്നും സംഘടനാപരമായ അച്ചടക്കവും കാര്‍ക്കശ്യവും നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കണമെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.


സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിയുടെ സ്വാധീനം കുറവാണ്. പ്രാദേശിക തലത്തിലും മറ്റും സോഷ്യല്‍ മീഡിയ വഴി ഇതര പാര്ട്ടികള്‍ ആശയ വിനിമയും പ്രചാരണവും നടത്തുമ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ ഇതിനു തയ്യാറാകാതെ മാറി നില്‍ക്കുന്നു.


ബിജെപി നേതാവ് സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പേജില്‍ മൂന്നു ലക്ഷം പേര്‍ ലൈക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍, പാര്‍ട്ടി സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്റെ പേജിന് ഒരു ലക്ഷം ലൈക്കുകളാണ് ഉള്ളത്. ഇതിലേറെ ലൈക്കുകള്‍ കോണ്‍ഗ്രസിന്റെ യുവനേതാവ് വിടി ബല്‍റാമിന് ലഭിച്ചിട്ടുണ്ടെന്നും ചര്‍ച്ചകളില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് രണ്ടര ലക്ഷം ലൈക്കുകളും ഉണ്ട്. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ലൈക്കുകള്‍ ലഭിച്ച സംസ്ഥാനത്തെ രാഷ്ട്രീയ നേതാവ് ഉമ്മന്‍ ചാണ്ടിയാണ്. പത്തുലക്ഷമാണ് ഉമ്മന്‍ ചാണ്ടിയുടേ പേജിന് ലഭിച്ച ലൈക്കുകള്‍. ഒമ്പതു ലക്ഷം ലൈക്കുള്ള രമേശ് ചെന്നിത്തല രണ്ടാം സ്ഥാനത്തുമാണ്.


ബിജെപിയുടെ ഫെയ്‌സ്ബുക്ക് പേജിന് ആറു ലക്ഷത്തോളം ലൈക്കുകള്‍ ഉള്ളപ്പോള്‍ സിപിഎമ്മിന്റെ വെരിഫൈഡ് പേജിന് രണ്ടര ലക്ഷം ലൈക്കുകളാണ് ഉള്ളത്. മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് ആറുലക്ഷം ലൈക്കുകള്‍ ലഭിച്ചിട്ടുള്ളത്.


യുവജനങ്ങള്‍ ബിജെപിയുടെ സ്വാധിനത്തിലാണുള്ളതെന്ന് ഇത് കാണിക്കുന്നു. മുഖ്യമന്ത്രി

Tags : CPI M 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ