General News

കോടിയേരിയുടെ മക്കളുടെ പേരില്‍ 28 കടലാസ് കമ്പനികളെന്ന് ബിജെപി

Fri, Feb 23, 2018

Arabianewspaper 152
കോടിയേരിയുടെ മക്കളുടെ പേരില്‍ 28 കടലാസ് കമ്പനികളെന്ന് ബിജെപി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ പേരില്‍ 29 കടലാസ് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ബിജെപിയുടെ ആരോപണം. മക്കളായ ബിനീഷ് കോടിയേരി, ബിനോയ് കോടിയേരി എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ തൃശൂരില്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.


സിപിഎം സംസ്ഥാന സമ്മേളനം തൃശൂരില്‍ ആരംഭിച്ചിരിക്കെയാണ് ഇവിടെ തന്നെ വാര്‍ത്താ സമ്മേളനം നടത്തി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.


ബിനീഷ് കോടിയേരിയുടേയും ബിനോയ് കോടിയേരിയുടേയും പേരില്‍ തിരുവനന്തപുരം ശാസ്ത മംഗലത്തെ വിലാസത്തില്‍ ആറു കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവര്‍ക്കും പങ്കാളിത്തമുള്ള 28 കമ്പനികാണ് പ്രവര്‍ത്തിക്കുന്നത്.


ഇത്തരത്തില്‍ കമ്പനികള്‍ രൂപികരിച്ച് പ്രവര്‍ത്തിക്കാന്‍ കോടിയേരിയുടെ സാമ്പത്തിക സ്രോതസ് എന്തെന്ന് വെളിപ്പെടുത്തണം. കോടിയേരി ബാലകൃഷ്ണന്‍ മന്ത്രിയായിരുന്ന 2008 ല്‍ തുടങ്ങിയതാണ്. ടൂറിസം വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിയുടെ മക്കളുടെ കമ്പനികളില്‍ ഭൂരിഭാഗവും ടൂറിസം മേഖലയില്‍ തന്നെയാണെന്നതും താല്‍പര്യ സംഘട്ടനത്തിന്റെ പരിധിയില്‍ വരുന്നതുമാണ്.


കള്ളപ്പണം വെളുപ്പിക്കുന്നതിന് കടലാസു കമ്പനികള്‍ പലരും രൂപികരിക്കാറുണ്ട്. ഈ കമ്പനികള്‍ ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാത്തതിനാല്‍ കമ്പനികാര്യ മന്ത്രാലയം നോട്ടീസ് അയച്ചിരുന്നു. ഇതിന് ഇവര് മറുപടി നല്‍കിയിരുന്നില്ല. കമ്പനിയുടെ വിവരങ്ങള്‍ താന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ക്ക് കൈമാറുമെന്ന് എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ