General News

കേജ് രിവാളിന്റെ വസതിയിലെ സിസിടിവി ക്യാമറകള്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തു

Fri, Feb 23, 2018

Arabianewspaper 136
കേജ് രിവാളിന്റെ വസതിയിലെ സിസിടിവി ക്യാമറകള്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തു

ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിന്റെ വസതിയിലെ സിസിടിവി ക്യാമറകള്‍ ഡെല്‍ഹി പോലീസ് പരിശോധനയ്ക്കായി കൊണഅടുപോയി


മുഖ്യമന്ത്രിയുടെ വസതിയിലെത്തിയ പോലീസ് 26 സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്ഡ് ഡിസ്‌കുകള്‍ പരിശോധന.്ക്കായി കൊണ്ടു പോയി.


മുഖ്യമന്ത്രിയുടെ വസതിയിലെ ജീവനക്കാരെയും വിശദമായി ചോദ്യം ചെയ്തു. ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദ്ദിച്ച കേസിലാണ് പോലീസ് അന്വേഷണം. ആപ് എംഎല്‍എമാരാണ് തന്റെ കരണത്തടിച്ചതെന്ന് ചീഫ് സെക്രട്ടറി പറയുന്നു.


സംഭവം നടന്ന മുറിയില്‍ സിസിടിവി ക്യാമറ ഇല്ലായിരുന്നു. ചില ക്യാമറകള്‍ പ്രവര്‍ത്തന രഹിതമായിരുന്നുവെന്നും പോലീസ് പറയുന്നു. അതേസമയം, മുഖ്യമന്ത്രിയുടെ ഉപദേശകനായ വി കെ ജെയിന്‍ ചീഫ് സെക്രട്ടറിയെ എംഎല്‍എമാര്‍ മര്‍ദ്ദിച്ചതായി മൊഴി നല്‍കിയിട്ടുണ്ട്.


രണ്ട് കരണത്തടിയുടെ പേരില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ പോലീസ് തിരച്ചില്‍ നടത്തി. ഇവര്‍ ജസ്റ്റീ്‌സ് ലോയയുടെ മരണം അന്വേഷിച്ച് ബിജെപി പ്രസിഡന്റ് അമിത് ഷായുടെ വീട് പരിശോധിക്കുമോ എന്നും പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കേജ് രിവാള്‍ ചോദിച്ചു.


കഴിഞ്ഞ തിങ്കളാഴ്ച രാത്രി പന്ത്രണ്ടു മണിക്കാണ് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ വീട്ടിലേക്ക് വിളിപ്പിച്ചത്. ആപ് സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ടിവി ചാനലുകളില്‍ നല്‍കാന്‍ തയ്യാറാക്കിയ പരസ്യം റിലീസ് ചെയ്യാത്തത് എന്താണെന്ന് ചോദിക്കാനാണ് വിളിച്ചു വരുത്തിയത്.


ചൊവ്വാഴ്ച രാവിലെ ഒമ്പതിന് എത്താമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞെങ്കിലും ഉടനെ വരണമെന്നായി മുഖ്യമന്ത്രി. ഇതിനെ തുടര്‍ന്ന വീട്ടിലെത്തിയപ്പോള്‍ പത്തോളം എംഎല്‍എമാര്‍ അവിടെ ഉണ്ടായിരുന്നു പരസ്യം റിലീസ് ചെയ്യുന്നതിനുള്ള ഉത്തരവ് ഉടന്‍ നടപ്പിലാക്കണമെന്നും ഇല്ലെങ്കില്‍ ഇവിടെ നിന്നും പുറത്തിറങ്ങില്ലെന്നും എംഎല്‍എമാര്‍ ഭീഷണിപ്പെടുത്തി. എന്നാല്‍, സുപ്രീം കോടതിയുടെ ഉത്തരവ് പാലിച്ച് മാത്രമെ പരസ്യം നല്‍കാന്‍ കഴിയുവെന്ന് താന്‍ പറഞ്ഞു. ഇതോടെ രണ്ട് എംഎല്‍എമാര്‍ തന്റെ കരണത്തടിച്ചുവെന്നാണ് ചീഫ് സെക്രട്ടറി ഡെല്‍ഹി പോലീസിന് നല്‍കിയ പരാതി. അടിയേറ്റ് ചീഫ് സെക്രട്ടറിയുടെ കണ്ണട നിലത്തു വീണതായും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഇത് കണ്ട് മൗനം പാലിച്ച് ഇരുന്നതായും മുഖ്യമന്ത്രിയുടെ ഉപദേശകനും സംഭവ സമയത്ത് വസതിയില്‍ സന്നിഹിതനുമായിരുന്ന വി കെ ജെയിന്‍ പോലീസിന് മൊഴി നല്‍കി.


സംഭവത്തെക്കുറി്ച്ച് ഇതുവരെ ഡെല്‍ഹി മുഖ്യമന്ത്രിയോ, ഉപമുഖ്യമന്ത്രിയോ പ്രതികരിച്ചിരുന്നില്ല.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ