General News

അ്ട്ടപ്പാടിയിലെ ആള്‍ക്കൂട്ട കൊല ഞെട്ടിപ്പിക്കുന്നത് - ചെന്നിത്തല

Fri, Feb 23, 2018

അ്ട്ടപ്പാടിയിലെ ആള്‍ക്കൂട്ട കൊല ഞെട്ടിപ്പിക്കുന്നത് - ചെന്നിത്തല

അട്ടപ്പാടിയിലെ സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിനാകെ അപമാനകരമാണ് ഈ സംഭവം. സംസ്ഥാനത്ത് നിയമ വാഴ്ച പൂര്‍ണമായും തകര്‍ന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.


ആള്‍ക്കൂട്ടം നിയമം കൈയ്യിലെടുക്കുന്നത് അഫായ സൂചനയാണ്. ഇത് നിയമ വാഴ്ചയുടെ തകര്‍ച്ചയാണ്. കേരളത്തില്‍ ആര്‍ക്കും ആരേയും കൊല്ലാമെന്ന അവസ്ഥയാണ് ഉള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


ആദിവാസി യുവാവിന്റെ കൊലയ്ക്ക് ഉത്തരവാദികളായ എല്ലാവരേയും നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും അട്ടപ്പാടിയിലെ ഊരുകള്‍ പട്ടിയിലാണെന്നും ഇവര്‍ ഭക്ഷണം തേടി മോഷണം നടത്തുന്നത് ഇവരുടെ ഗതികേടിനേയാണ് കാണി്ക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഈ പ്രശ്‌നങ്ങള്‍ താന്‍ നിരവധി തവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയും ഉണ്ടായില്ലെന്നും ചെന്നിത്തല പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ