General News

അട്ടപ്പാടി ആള്‍ക്കൂട്ട കൊല : കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി, ഏഴു പേര്‍ കസ്റ്റഡിയില്‍

Fri, Feb 23, 2018

Arabianewspaper 196
അട്ടപ്പാടി ആള്‍ക്കൂട്ട കൊല  :  ഏഴു പേര്‍ കസ്റ്റഡിയില്‍

അട്ടപ്പാടിയിലെ ആദിവാസി യുവാവിനെ മോഷണം കുറ്റം ആരോപിച്ച് കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ കര്‍ശനമായ നടപടിയെന്ന് മുഖ്യമന്ത്ി പിണറായി വിജയന്‍. സംഭവുമായി ബന്ധപ്പെട്ട് ഏഴോളം പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സെല്‍ഫിയെടുത്ത ഉബൈദ് എന്ന യുവാവടക്കം ഏഴു പേരെയാണ് പിടികൂടിയിരിക്കുന്നത്.


സമീപത്തെ വീടുകളില്‍ നിന്നും കടകളില്‍ നിന്നും ഭക്ഷണ സാമഗ്രികളും മറ്റും മോഷണം പോകുന്നതിനു പിന്നില് മധുവാണെന്ന് ആരോപിച്ചാണ് ആള്‍്ക്കൂട്ടം ഇയാളെ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. തുടര്‍ന്ന് രക്തം ഛര്‍ദ്ദിച്ചാണ് യുവാവ് മരിച്ചത്.


സംഭവത്തെ കുറിച്ച് അന്വേഷണം നടത്താനും റിപ്പോര്‍ട്ട് നല്‍കാനും ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.


സംഭവത്തെ കുറിച്ച് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് ആദിവാസി ക്ഷേമ മന്ത്രി എ കെ ബാലന്‍ അറിയിച്ചു. മധു എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം വേദനാജനകമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.


ആര്‍എസ്എസ് സംഘപരിവാരങ്ങള്‍ക്ക് മേല്‍ക്കൈ ഉള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആള്‍ക്കൂട്ട കൊലയെയാണ് ഇത് ഓര്‍മിപ്പിക്കുന്നത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി അര്‍ഹമായ ശിക്ഷ ലഭ്യമാക്കുന്നതിന് സത്വര നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു

Tags : Attappadi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ