General News

മധുവിനെ മര്‍ദ്ദിക്കുന്നത് സെല്‍ഫി എടുത്ത് വാട്‌സ്ആപില്‍ പ്രചരിപ്പിച്ചു

Fri, Feb 23, 2018

Arabianewspaper 114
മധുവിനെ മര്‍ദ്ദിക്കുന്നത് സെല്‍ഫി എടുത്ത് വാട്‌സ്ആപില്‍ പ്രചരിപ്പിച്ചു

അട്ടപ്പാടിയിലെ ആദിവാസി യുവാവിനെ ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് മര്‍ദ്ദിച്ച് കെട്ടിയിട്ട് മര്‍ദ്ദിക്കുകുകയും രക്തം ഛര്‍ദ്ദിച്ച് മരിക്കുകയും ചെയ്ത സംഭവത്തില്‍ ആള്‍ക്കൂട്ട കൊലയുടെ ക്രൂരത വെളിവാകുന്നു.


മധുവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചവര് ഈ ക്രൂര ദൃശ്യം സെല്‍ഫി എടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് കേരളം ഞെട്ടലോടെയാണ് കണ്ടത്.


ഉത്തരേന്ത്യയിലും മറ്റും അരങ്ങേറിയിരുന്ന കാടത്ത രീതി സാക്ഷര കേരളത്തിലും അനുവര്‍ത്തിക്കുന്നതിന്റെ ഉദാഹരണമായാണ് ഇതിനെ പലരും കാണുന്നത്. പണമല്ല, ഭക്ഷണ സാമഗ്രികള്‍ മോഷ്ടിച്ചെന്നാരോപിച്ച് ഒരുവനെ തല്ലിക്കൊല്ലുന്നത് കേരളത്തില്‍ കേട്ടു കേള്‍വി ഇല്ലാത്തതാണ്.


സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. മധുവിനെ മര്‍ദ്ദി്ച്ചു കൊലപ്പെടുത്തിയവരെ അറസ്റ്റു ചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന വാശിയിലാണ് ആദിവാസികള്‍.

Tags : Attappadi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ