General News

മനോഹര്‍ പരീക്കറിന് അര്‍ബുദമാണന്ന് വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകന് വിലക്ക്

Thu, Feb 22, 2018

Arabianewspaper 123
മനോഹര്‍ പരീക്കറിന് അര്‍ബുദമാണന്ന് വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകന് വിലക്ക്

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് അര്‍ബുദ രോഗമാണെന്നും ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ട് നല്‍കിയ ഓണ്‍ലൈന്‍ മാധ്യമത്തിലെ റിപ്പോര്‍ട്ടര്‍ക്ക് സംസ്ഥാന നിയമസഭയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയായതായി പരാതി.


ഗോവ ജംക്ഷന്‍ ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ റിപ്പോര്‍ട്ടര്‍ ഹരീഷ് വൊള്‍വൊകറാണ് തനിക്ക് സഭയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് കാണിച്ച സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്.


ബഡ്ജറ്റ് സമ്മേളനത്തിന് സഭ ചേര്‍ന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ് തന്നെ സുരക്ഷാ ഉജ്യോഗസ്ഥര്‍ തടഞ്ഞത് . വര്‍ഷങ്ങളായി സഭയില്‍ റിപ്പോര്‍ട്ടിംഗിന് എത്തുന്ന തന്നെ തടഞ്ഞത് എന്തിനാണെന്ന് വിശദീകരണം നല്‍കാന്‍ സുരക്ഷ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല.


ഇതിനെ തുടര്‍ന്ന് സ്പീക്കര്‍ക്ക് പരാതി നല്‍കിയെന്നും ഹരീഷ് പറയുന്നു. എന്നാല്‍, ഹരീഷിനെ സഭയില്‍ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് സഹപ്രവര്‍ത്തകര്‍ സ്പീക്കറെ കണ്ട് പ്രശ്‌നം ഉന്നയിച്ചപ്പോള്‍ ആരാണയാള്‍ എന്ന് മറു ചോദ്യമാണ് സ്പീക്കര്‍ തിരിച്ചു ചോദിച്ചതെന്ന് ഇവര്‍ പറയുന്നു.


എന്നാല്‍, വിഷയത്തെ കുറിച്ച് പരിശോധിക്കാമെന്നാണ് താന്‍ പറഞ്ഞതെന്ന് സ്പീക്കര്‍ ഇപ്പോള്‍ പറയുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ