General News

തൊഴില്‍ വീസയ്ക്ക് സ്വഭാവ സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ല-ദുബായ് ഭരണകൂടം

Thu, Feb 22, 2018

Arabianewspaper 595
തൊഴില്‍ വീസയ്ക്ക് സ്വഭാവ സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ല-ദുബായ് ഭരണകൂടം

തൊഴില്‍ വീസയ്ക്ക് സ്വഭാവ സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന് ദുബായ് താമസ-കുടിയേറ്റ വകുപ്പിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തൊഴില്‍ വീസ ലഭിക്കുവാന്‍ എല്ലാ രാജ്യത്തെ പൗരന്‍മാരും സ്വഭാവ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണമെന്ന് അടുത്തിടെ യുഎഇ ഭരണകൂടം നിഷ്‌കര്‍ഷിച്ചിരുന്നു.


എന്നാല്‍, ഇത് ദുബായിയില്‍ നിര്‍ബന്ധമല്ലെന്നാണ് താമസ കുടിയേറ്റ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇത് എല്ലാ രാജ്യത്തെ പൗരന്‍മാര്‍ക്കും ബാധകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


നേരത്തെ, ഫിലിപ്പൈന്‍സ്, ഇന്തോനീഷ്യ എന്നിവടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആറു മാസത്തെ ഇളവ് അനുവദിച്ചിരുന്നു. എന്നാല്‍, സ്വഭാവ സര്‍ട്ടിഫിക്കേറ്റ് ഒഴിവാക്കിയിരിക്കുന്നത് ദുബായി എമിറേറ്റില്‍ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇക്കാര്യം വിശദികരിച്ച് വീസ അപേക്ഷകളും മറ്റും സ്വീകരിക്കുന്ന അമര്‍, തഹ്‌സീല്‍ സെന്ററുകള്‍ക്ക് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ ലഭിച്ചതായും ഖലീജ് ടൈംസ് പറയുന്നു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ