General News

വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ നന്നാക്കിയ ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

Thu, Feb 22, 2018

Arabianewspaper 370
വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ നന്നാക്കിയ ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ അഴിച്ചു നന്നാക്കി കൊണ്ടിരുന്ന ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍., ഡ്രൈവര്‍ സാമാന്യം വേഗതിയില്‍ തിരക്കുള്ള റോഡിലുടെ ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ അഴിച്ചു നോക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.


യാത്രക്കാരിലൊരാള്‍ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് ചര്‍ച്ചയായതോടെ കെ എസ്ആര്‍ടിസി ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.


കോട്ടയത്തും നിന്നും കുമുളിയിലേക്ക് പോയ ബസിലെ ജയചന്ദ്രന്‍ എന്ന ഡ്രൈവറാണ് യാത്രക്കാരുടെ ജീവനും സ്വന്തം ജീവനും അപകടത്തിലാക്കി അഭ്യാസം കാണിച്ചത്.


കുമളി ഡിപ്പോയിലെ കെ എല്‍ 16 7780 എന്ന ബസാണെന്നും വീഡിയോയില്‍ നിന്നും വ്യക്തമായിരുന്നു.

Tags : KSRTC 
Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ