General News

കൊലനടക്കുമ്പോള്‍ ആകാശ് ക്ഷേത്രത്തില്‍- പിതാവ് രവി

Thu, Feb 22, 2018

Arabianewspaper 178
കൊലനടക്കുമ്പോള്‍ ആകാശ് ക്ഷേത്രത്തില്‍- പിതാവ് രവി


ശുഹൈബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി നിരപരാധിയാണെന്ന് ഇദ്ദേഹത്തിന്റെ പിതാവ്. കൊല നടക്കുമ്പോള്‍ ആകാശ് ക്ഷേത്രത്തിലായിരുന്നു. വീട്ടില്‍ വന്ന് പോലീസ് പല വട്ടം അന്വേഷിച്ചു ഒടുവില്‍ ചോദ്യം ചെയ്യാനായി എത്തിയപ്പോള്‍ അറസ്റ്റു ചെയ്യുകയായിരു്‌നനുവെന്ന് ആകാശിന്റെ പിതാവ് രവി പറയുന്നു.


പോലീസ് നിര്‍ബന്ധിച്ച് പറയിപ്പിച്ചതാണ് മറ്റുള്ളതെല്ലാം. ആകാശിനെതിരെ ആരോപണം വന്നപ്പോള്‍ താന്‍ വ്യക്തിപരമായി ഇക്കാര്യം അന്വേഷിച്ചു മകന്‍ ക്ഷേത്രത്തിലായിരുന്നു ഈ സമയമൊക്കെയും. കേസില്‍ പ്രതികളെ സൃഷിടിക്കുകയാണ് പോലീസ് ചെയ്തതെന്ന് സംശയിക്കുന്നതായും പിതാവ് പറയുന്നു.


എന്നാല്‍, കേസ് അേേന്വഷണം അട്ടിമിറിക്കാനും വഴിതെറ്റിക്കാനുമുള്ള സിപിഎം നാടകമാണ് ഇപ്പോള്‍ അരങ്ങേറുന്നതെന്നും സിബിഐ അന്വേഷണം വരെ നിരാഹരം തുടരുമെന്നും കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ പറഞ്ഞു,


കൊല്ലപ്പെട്ട ശുഹൈബിന്റെ പിതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ