General News

20 രൂപ ദക്ഷിണ വാങ്ങിയ ശാന്തിക്കാരന് സസ്‌പെന്‍ഷന്‍, വിജിലന്‍സിനെതിരെ സുരേന്ദ്രന്‍

Thu, Feb 22, 2018

Arabianewspaper 131
20 രൂപ ദക്ഷിണ വാങ്ങിയ ശാന്തിക്കാരന് സസ്‌പെന്‍ഷന്‍, വിജിലന്‍സിനെതിരെ സുരേന്ദ്രന്‍

ക്ഷേത്രത്തില്‍ ജപിച്ച ചരടിന് 20 രൂപ ദക്ഷിണ വാങ്ങിയെന്ന് ആരോപിച്ച ശാന്തിക്കാരെന കൊച്ചി ദേവസ്വം ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്ത നടപടിയെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍.


കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിലെ പൂജാരി സുരേഷ് എബ്രാന്തിരിയെ വിജിലന്‍സ് പിടികൂടുകയും ദേവസ്വത്തിന്റെ അനുമതിയില്ലാതെ ചരട് ജപിച്ചു നല്‍കി ദക്ഷിണ വാങ്ങിയെന്ന് ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്യുകയുമാണ് ചെയ്തത്.


ദേവസ്വത്തിന്റെ വഴിപാട് വിവരത്തില്‍ ഇല്ലാത്ത ചരട് ജപിച്ചു നല്‍കി പണം സമ്പാദിക്കുന്നത് ഗുരുതര കുറ്റ ലംഘനമാണെന്ന് ദേവസ്വം വിജിലന്‍സ് പറയുന്നു. എന്നാല്‍, ക്ഷേത്രങ്ങളില്‍ തുച്ഛമായ വരുമാനത്തില്‍ ജോലി ചെയ്യുന്ന ശാന്തിക്കാര്‍ക്ക് ഭക്തര്‍ നല്‍കുന്ന ദക്ഷിണയാണ് ആശ്വാസംാകുന്നത്. ചരട് ജപിച്ചു നല്‍കുന്നതിന് താന്‍ ഒരു രൂപപോലും ചോദിച്ചു വാങ്ങുന്നില്ലെന്നുംം ഭക്തര്‍ എന്തു നല്‍കുന്നുവോ അത് സ്വീകരിക്കുകയാണ് ചെയ്യാറ്. അഞ്ചു രൂപമുതല്‍ തരുന്നവരുണ്ട്. ദക്ഷിണ പുരോഹിതര്‍ക്ക് അറിഞ്ഞു നല്‍കുന്നതാണ്. ഇത് നിയന്ത്രിക്കാനോ നിരോധിക്കാനോ ദേവസ്വത്തിന് യാതൊരു അധികാരവുമില്ലെന്നും ക്ഷേത്ര പൂജാരിമാരുടെ സംഘടന പറയുന്നു.


ദേവസ്വം വിജിലന്‍സ് 20 രൂപ ദക്ഷിണ വാങ്ങിക്കുന്ന അര്‍ദ്ധ പട്ടിണിക്കാരായ ശാന്തിക്കാരെ വിട്ട് കോടികള്‍ ഊറ്റുന്ന വലിയ സ്രാവുകളെ പിടികൂടുകയാണ് വേണ്ടതെന്ന് പലരും ആവശ്യപ്പെടുന്നു.


കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്


ചരട് ജപിച്ചുനൽകിയതിന് 20 രൂപ ദക്ഷിണവാങ്ങിയ ശാന്തിക്കാരനെ വിജിലൻസ് പിടികൂടി സസ്പെൻഡ് ചെയ്തിരിക്കുന്നു. കൊച്ചിൻ ദേവസ്വം ബോർഡ് വിജിലൻസാണ് ഈ ധീരകൃത്യം നടത്തിയിരിക്കുന്നത്. ഭയങ്കര അഴിമതിയാണ് വിജിലൻസ് കയ്യോടെ പിടികൂടിയിരിക്കുന്നത്. കേരളത്തിൽ നടക്കുന്ന ഏററവും വലിയ അഴിമതിക്കാണ് പിണറായി സർക്കാർ അന്ത്യം കുറിച്ചിരിക്കുന്നത്. സർക്കാരിൻറെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി. നാണമുണ്ടോ വിജിലൻസുകാരെ നിങ്ങൾക്ക്. ദർശനത്തിനുപോകുന്ന ഏതു ഭക്തനും പത്തോ ഇരുപതോ രൂപ ദക്ഷിണ കൊടുക്കും. ഇതാണോ ഇത്രവലിയ അഴിമതി? വലിയ വലിയ ക്ഷേത്രങ്ങളിൽ എന്തെല്ലാം വെട്ടിപ്പാണ് ദേവസ്വം ബോർഡുകൾ നടത്തുന്നത്. അതൊന്നും കണ്ടുപിടിക്കാൻ ഒരു വിജിലൻസുമില്ല. ശബരിമലയിലെ കൊള്ളക്ക് വിജിലൻസുകാർ തന്നെയാണ് നേതൃത്വം നൽകുന്നത്. ബാർ കോഴയും മലബാർ സിമൻറ്സ് കേസ്സും പാററൂർ ഭൂമിക്കേസ്സും ഇ. പി. ജയരാജൻ കേസ്സും കെ. ബാബുവിൻറെ കേസ്സും എഴുതിത്തള്ളുന്ന നാണം കെട്ട വിജിലൻസാണ് ഇരുപതു ഉറുപ്പിക ദക്ഷിണ വാങ്ങിയ പാവം നമ്പൂതിരിയുടെ ജീവിതം വഴിയാധാരമാക്കിയിരിക്കുന്നത്. ഈ വിജിലൻസ് ഉദ്യോഗസ്ഥരയൊക്കെ ചൂലു മൂത്രത്തിൽ മുക്കി അടിക്കുകയാണ് വേണ്ടത്. കള്ളനു കഞ്ഞിവെക്കുന്ന വൃത്തികെട്ട വിജിലൻസാണ് കേരളത്തിലുള്ളത്.

Tags : Dewasom 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ