General News

അക്രമ രാഷ്ടീയം സിപിഎമ്മിന്റെ നയമല്ലെന്ന് യെച്ചൂരി

Thu, Feb 22, 2018

Arabianewspaper 166
അക്രമ രാഷ്ടീയം സിപിഎമ്മിന്റെ നയമല്ലെന്ന് യെച്ചൂരി

രാഷ്ട്രീയ അക്രമണങ്ങളെ അപലപിച്ച് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആക്രമിച്ച് എതിരാളികളെ നേരിടുന്നത് പാര്‍ട്ടിയുടെ നയമല്ല. ഇതില്‍ നിന്നും പാര്‍ട്ടി വ്യതിചലിച്ചാല്‍ തിരുത്തുമെന്നും സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ സീതാറാം യെച്ചൂരി പറഞ്ഞു.


പാര്‍ട്ടിയുടെ പ്രവര്‍ത്തനം ജനാധിപത്യ സംവിധാനത്തിലും ആശയങ്ങളിലൂം ഊന്നിയാണ്. പാര്‍ട്ടി നയത്തിന് എതിരായി പ്രവര്‍ത്തിച്ചാല്‍ തിരുത്തും. എന്നാല്‍, പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ നേരിടുമെന്നും യെച്ചൂരി പറഞ്ഞു,


പാര്‍ട്ടി സമ്മേളനത്തിന് മുമ്പായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ കണ്ണൂരിലെ ആക്രമ രാഷ്ട്രീയത്തെ കുറിച്ചായിരുന്നു.


ബിജെപിക്കെതിരെ ജനാധിപത്യ മതേതര ശക്തികള്‍ ഒന്നിക്കണമെന്ന് കഴിഞ്ഞ നാലു വര്‍ഷമായി ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്ന ഭരണമാണ് മോഡി നടത്തുന്നതെന്നും യെച്ചൂരി പറഞ്ഞു.


കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് മോഡി ഭരണം നടത്തുന്നത്. പൊതു മേഖല ബാങ്കുകളില്‍ നിന്നും കോടികള്‍ തട്ടിയെടുത്തവരുമായാണ് മോഡിയുടെ ചങ്ങാത്തം. വിദേശ യാത്രകളില്‍ മോഡിയെ അനുഗമിക്കുന്ന വ്യവസായികളെ കുറിച്ച് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും യെച്ചൂരി പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ