General News

ഹാദിയ കേസ് മാര്‍ച്ച് എട്ടിലേക്ക് മാറ്റി

Thu, Feb 22, 2018

Arabianewspaper 158
ഹാദിയ കേസ് മാര്‍ച്ച് എട്ടിലേക്ക് മാറ്റി

വീട്ടു തടങ്കലില്‍ കഴിയവെ രക്ഷിതാക്കള്‍ ഭക്ഷണത്തില്‍ മയക്കു മരുന്നു നല്‍കിയെന്ന് ഹാദിയയുടെ സത്യവാങ്മൂലത്തിലെ ആരോപണത്തെ കുരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ പിതാവ് അശോകനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. കേസ് വീ്ണ്ടും മാര്‍ച്ച് എട്ടിന് പരിഗണിക്കും.


തന്നെ ഹിന്ദുമതത്തിലേക്ക് തിരികെ മതം മാറ്റാന്‍ ശ്രമിച്ചെന്ന പരാതിയില്‍ രാഹുല്‍ ഈശ്വറിനും , ശിവശക്തി യോഗാ കേന്ദ്രത്തിനും പിടികിട്ടാപ്പുള്ളികളേ പോലെ പെരുമാറിയെന്ന ആരോപണം നേരിടുന്ന വൈക്കം ഡിവൈഎസ്പിയോടും സുപ്രീം കോടതി വിശദീകരണം തേടി. എന്നാല്‍, രാഹുല്‍ ഈശ്വറിനെതിരായ ആരോപണങ്ങള്‍ കോടതി സ്വമേധായ നീക്കി.


അതേസമയം, ഹാദിയയുടെ പിതാവ് അശോകന്റെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ച വാദം കോടതിയെ ആശ്ചര്യപ്പെടുത്തി. ക്ഷിപ്രവശംവദയാകുന്ന ഹാദിയെയ പോലുള്ള പെണ്‍കുട്ടിയുടെ വിവാഹം സാധൂരിക്കനാകില്ലെന്നും ഭീകരസംഘടനകള്‍ ഹാദിയയെ സിറിയയിലേക്ക് കടത്താനാണ് പദ്ധതിയിട്ടതെന്നും വാദിച്ചു. നിമിഷ, മെറിന്‍ അപര്‍ണ, ബെക്‌സിന്‍, ബാസ്റ്റിന്‍, സോണിയ തുടങ്ങിയവരേയും അടുത്തിടെ സിറിയയിലേക്ക് കടത്തിയ വിവരങ്ങളും ദിവാന്‍ കോടതിക്ക് മുമ്പാകെ നിരത്തി.


എന്നാല്‍, കോടതി ഇടപെട്ട് പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയുടെ വിവാഹം റദ്ദാക്കാനാകുമോ എന്ന കോടതി ചോദിച്ചു. അശോകന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശ്യാം ദിവാന്‍ കേരള ഹൈക്കോടതി നിയമപരമായ രക്ഷകര്‍തൃത്വം ഏറ്റെടുത്ത് ഹാദിയയെ സംരക്ഷിച്ചുവെന്നത് ചൂണ്ടിക്കാട്ടി. ഇതിനാല്‍ വിഹാഹം റദ്ദുചെയ്തതില്‍ നീതികരണം ഉണ്ടെന്നും ശ്യാം ദിവാന്‍ വാദിച്ചു,


എന്നാല്‍, ഇത് ബലാല്‍സംഗകേസല്ലെന്നും പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ പരസ്പരം ഇഷ്ടപ്പെട്ട് വിവാഹിതരായെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടി. ഇതിനു മറുപടിയായി ശ്യം ദിവാന്‍ ചൂണ്ടിക്കാട്ടിയത് ഐഎസ് റിക്രൂട്ടിംഗ് കേസുകളാണ്. വിദേശ രാജ്യങ്ങളിലേക്ക് പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ളവരെ കടത്തുന്നുവെന്ന് എന്‍ഐഎ റിപ്പോര്‍ട്ടു ചെയ്തതും ദിവാന്‍ ചൂണ്ടിക്കാട്ടി. വിദേശത്തേക്ക് ആളുകളെ കടത്തുന്നത് യാത്ര വിലക്കിലൂടെ സര്‍ക്കാരിന് തടയാമെന്നും ഷെഫിന്‍ ജഹാന് ഭീകര ബന്ധമുണ്ടെങ്കില്‍ സര്‍ക്കാരിന് നടപടിയെടുക്കാമെന്നും ഇതിന് വിവാഹം റദ്ദു ചെയ്യണമെന്നില്ലെന്നും. കോടതി വിവാഹത്തിന്റെ സാധൂകരണ വിഷയം മാത്രമാണ് പരിഗണിക്കുന്നതെന്നും ജസ്റ്റീസ് ദീപക് മിശ്ര പറഞ്ഞു.


തന്റെ പിതാവ് അശോകന്‍ ചില ശക്തികളുടെ പ്രേരണയിലാണ് താന്‍ മതംമാറിയതിനേയും ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചതിനെയും എതിര്‍ക്കുന്നത്. നിരീശ്വര വാദിയായ പിതാവ് ഇത്തരത്തില്‍ പെരുമാറുന്നത് അദ്ദേഹത്തെ ചില സംഘടനകളും വ്യക്തികളും ഉപയോഗിക്കുന്നതിനാലാണെന്ന് അഭിഭാഷകനായ മര്‍സൂഖ് വഴി നല്‍കിയ സത്യവാങ്മൂലത്തില്‍ ഹാദിയ ആരോപിക്കുന്നു.


സ്വ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കണമെന്നും ഇസ്ലാമായി തുടരാനുള്ള സ്വാതന്ത്ര്യം വേണമെന്നും ഹാദിയ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.


അതേസമയം, തന്റെ മകള്‍ ഏത് മതത്തില്‍ വിശ്വസിച്ചാലും തനിക്ക് പ്രശ്‌നമില്ലെന്നും പക്ഷേ, മകളുടെ സുരക്ഷയെ കരുതി ഭീകര ബന്ധമുള്ള ഷെഫിന്‍ ജഹാനൊപ്പം വിവാഹിതയായി കഴിയുന്നതിനോട് യോജിക്കാനാവില്ലെന്നും അശോകന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

Tags : Hadiya 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ