General News

ശുഹൈബ് വധം : സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ഉന്നയിക്കണം വിഎസിനോട് ഡീന്‍ കുര്യാക്കോസ്

Thu, Feb 22, 2018

Arabianewspaper 112
ശുഹൈബ് വധം : വിഎസിന് ഡീന്‍ കുര്യാക്കോസിന്റെ തുറന്ന കത്ത്

കൊലപാതകങ്ങളെ കുറിച്ച് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞതില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ശുഹൈബ് വധം സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ഉന്നയിക്കാനും ചര്‍ച്ച ചെയ്യാനും തയ്യാറാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്.


വിഎസിന് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. അക്രമ രാഷ്ട്രീയത്തിനെതിരെയും കൊലപാതകങ്ങള്‍ക്കെതിരേയും വിഎസ് പറഞ്ഞ കാര്യങ്ങളില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഈ വിഷയം തുൃശൂരില്‍ ആരംഭിച്ച സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ഉന്നയിക്കണം.


ഇതിന് സിപിഎം സംസ്ഥാന നേതൃത്വം തയ്യാറായില്ലെങ്കില്‍ വിഎസ് സമ്മേളനം ബഹിഷ്‌കരിക്കാന്‍ തയ്യാറാകണമെന്നും ഡീന്‍ ആവശ്യപ്പെട്ടു.


ശുഹൈബിന്റെ യഥാര്‍ത്ഥ ഘാതകരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ വിഎസ് മുന്നിട്ടിറങ്ങണമെന്നും ഡീന്‍ കത്തില്‍ ആവശ്യപ്പെട്ടു.


നേരത്തെ, ആര്‍എംപി ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊന്നപ്പോള്‍ വിഎസ് എടുത്ത നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെങ്കില്‍ സമാനമായ ഈ കൊലപാതകത്തിലും താങ്കള്‍ ഇടപെടണമെന്നും ഡീന്‍ ആവശ്യപ്പെട്ടു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ