General News

നിതീഷ് കുമാര്‍ പ്രേതങ്ങളെ അയയ്ക്കുന്നു- ലാലുവിന്റെ മകന്‍

Thu, Feb 22, 2018

Arabianewspaper 129
നിതീഷ് കുമാര്‍ പ്രേതങ്ങളെ അയയ്ക്കുന്നു- ലാലുവിന്റെ മകന്‍

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തങ്ങളുടെ കുടുംബത്തെ നശിപ്പിക്കാന്‍ പ്രേതങ്ങളെയും മറ്റ് ബാധകളേയും അയയ്ക്കുന്നുവെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവ്.


ലാലു -റാബ്രി ദേവി ദമ്പതികളുടെ മൂത്തമകനും ബീഹാറിലെ മുന്‍ ആരോഗ്യ മന്ത്രിയുമായ തേജ് പ്രതാപ് അടുത്തിടെ സര്‍ക്കാര്‍ ബംഗ്ലാവില്‍ നിന്നും താമസം മാറിയിരുന്നു.


ബംഗ്ലാവില്‍ അടുത്തിടെ പ്രേതബാധ ആരംഭിച്ചുവെന്നും മുഖ്യമന്ത്രി നിതീഷ് കുമാറും, ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡിയുമാണ് ഇതിനു പിന്നിലെന്നും തേജ് പ്രതാപ് ആരോപിച്ചു,


മന്ത്രിസ്ഥാനം പോയതിനെ തുടര്‍ന്ന് മന്ദിരം ഒഴിയണമെന്ന് കാണിച്ച് 2017ല ജൂലൈയില്‍ തേജ് പ്രതാപിന് പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ മന്ദിരം ഒഴിയാന്‍ തേജ് പ്രതാപ് കൂട്ടാക്കിയിരുന്നില്ല.


തന്നെയും കൂടുംബത്തേയും കൂട്ടത്തോടെ വകവരുത്താനാണ് നിതീഷിന്റെ ശ്രമമെന്നും ജീവനില്‍ ഭയമുണ്ടെന്നും തേജ് പ്രതാപ് പറഞ്ഞു,.


 


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ