General News

നീരവ് മോഡിയുടെ ഒമ്പത് ആഡംബര കാറുകളും ഇഡി കണ്ടുകെട്ടി

Thu, Feb 22, 2018

Arabianewspaper 179
നീരവ് മോഡിയുടെ ഒമ്പത് ആഡംബര കാറുകളും ഇഡി കണ്ടുകെട്ടി

900 കോടി രൂപ വിലമതിക്കുന്ന ഫ്‌ളാറ്റുകള്‍ക്ക് പുറമെ നീരവ് മോഡി ഇവിടെ സൂക്ഷിച്ചിരുന്ന ആഡംബര കാറുകളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇതോടൊപ്പം 94 കോടിയുടെ മ്യൂച്ചല്‍ ഫണ്ടുകളും ഷെയറുകളും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു.


മുംബൈയിലെ സമുദ്ര മഹല്‍ എന്ന ആഡംബര പാര്‍പ്പിട സമുച്ചയത്തിലെ പാര്‍ക്കിംഗ് ഏരിയയില്‍ സൂക്ഷിച്ചിരുന്ന റോള്‍സ് റോയ്‌സ്- ഗോസ്റ്റ്, പോര്‍ഷെ പനമേര, മെഴ്‌സിഡസ് ബെന്‍സ്, ഹോണ്ട ടൊയോട്ട ഫോര്‍ച്യുണര്‍ ഇന്നോവ എന്നിവ ഉള്‍പ്പടെ ഒമ്പതു കാറുകളാണ് പിടിച്ചെടുത്തത്.


ഇതിന്റെ വില നിശ്ചയിച്ചിട്ടില്ല. ഇതിനൊപ്പം 7.8 കോടി രൂപയുടെ മ്യൂചല്‍ ഫണ്ടുകളും ഇഡിയുടെ റെയ്ഡില്‍ പിടികൂടിയിട്ടുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ പങ്കാളിയായ നീരവ് മോഡിയുടെ അമ്മാവനും ഗീതാജ്ഞലി ജ്വലറി ഉടമയുമായ മെഹുല്‍ ചോക്‌സിയുടെ 86.73 കോടി രൂപയുടെ ബാങ്ക് നി്‌ക്ഷേപവും ഇഡി മരവിപ്പിച്ചു,.


അതിനിടെ,. ഗീതാജ്ഞലി ഗ്രൂപ്പിലെ ജീവനക്കാരോട് പുതിയ ജോലി തേടിക്കൊള്ളാന്‍ ഉടമ മെഹുല്‍ ചോക്‌സി നിര്‍ദ്ദേശിച്ചു,. നീരവ് മോഡിയുടേയും മെഹുല്‍ ചോകിസിയുടേയും കമ്പനികളില്‍ ജോലി ചെയ്യുന്ന അയ്യായിരത്തോളം ജീവനക്കാരോട് ഇനി മുതല്‍ ജോലിക്ക് വരേണ്ടതില്ലെന്ന് ഇവര്‍ ഇ മെയിലിലൂടെ അറിയിക്കുകയായിരുന്നു.


ശമ്പളം നല്‍കാന്‍ കഴിയില്ലെന്നും കേസുകളുമായി പ്രശ്‌നം തീരാന്‍ കാലതാമസം എടുക്കുമെന്നും കമ്പനിയുടെ ഇ മെയിലില്‍ അറിയിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡുകളെ തുടര്‍ന്ന് ജ്വലറികളില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന രത്‌നങ്ങളും സ്വര്‍ണവും മറ്റും കണ്ടുകെട്ടി. ഇതോടെ ജ്വലറികള്‍ക്ക് താഴു വീണു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ