General News

ആകാശ് തില്ലങ്കേരിയേയും റിജിന്‍ രാജിനേയും സിപിഎം പുറത്താക്കും

Thu, Feb 22, 2018

Arabianewspaper 196
ആകാശ് തില്ലങ്കേരിയേയും റിജിന്‍ രാജിനേയും സിപിഎം പുറത്താക്കും

ശുഹൈബ് വധത്തില്‍ പ്രതിചേര്‍ത്ത മട്ടന്നൂരിലെ ബ്രാഞ്ച് കമ്മറ്റി അംഗങ്ങളായ ആകാശ് തില്ലങ്കരി , റിജിന്‍ രാജ് എന്നിവരെ പുറത്താക്കാന്‍ സിപിഎം നേതൃത്വം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തോട് യോജിച്ചുവെന്നാണ് സൂചന.


പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.


ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുന്നത് എല്‍എഡിഎഫിനേയും സിപിഎമ്മിനേയും പ്രതികൂലമായി ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍.


നിയമസഭാ സമ്മേളനം നടക്കുന്ന പശ്ചാത്തലത്തില്‍ വിഷയം തണുപ്പിക്കാനും കഴിഞ്ഞ ആറു ദിവസമായി ടെലിവിഷന്‍ മാധ്യമങ്ങള്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നതും മുമ്പ് ടിപി ചന്ദ്ര ശേഖരനെ വധിച്ചപ്പോള്‍ ഉണ്ടായ സ്ഥിതി വിശേഷമാണ് പാര്‍ട്ടിക്കു നേരിടേണ്ടി വരുന്നതെന്നും വിഎസ് അച്യുതാനന്ദനും എം എ ബേബി, തോമസ് ഐസക്, എന്നിവരെ പോലുള്ള നേതാക്കളും കരുതുന്നു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ