General News

ദക്ഷിണാഫ്രിക്ക പൊരുതി നേടി

Thu, Feb 22, 2018

Arabianewspaper 212
ദക്ഷിണാഫ്രിക്ക പൊരുതി നേടി

ചരിത്രം കുറിച്ച് പരമ്പര വിജയം തേടിയിറങ്ങിയ ഇന്ത്യയെ തടഞ്ഞ് ദക്ഷിണാഫ്രിക്ക. ഏകദിനത്തിനു പുറമെ ടി 20 യിലുംപരമ്പ വിജയം ആവര്‍ത്തിക്കാനിയിരുന്നു ഇന്ത്യയുടെ മോഹം. പക്ഷേ, സെഞ്ചൂറിയന്‍ ഗ്രൗണ്ടില്‍ ഭാഗ്യം ഇന്ത്യയെ തുണച്ചില്ല. ആദ്യ മത്സരം വിജയിച്ച ഇന്ത്യക്ക് ഇനിയും ഒരു മത്സരം കൂടി കാത്തിരിക്കണം പരമ്പര വിജയത്തിന്.


ആറു വിക്കറ്റിന് ആതിഥേയര്‍ വിജയം കൊണ്ടുപോയപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മുഖം പൊത്തി. തലയില്‍ കൈവെച്ചു,.


ഇന്ത്യ പടുത്തുയര്‍ത്തിയ 188 റണ്‍സ് എന്നത് വന്‍ വിജയലക്ഷ്യമായിരുന്നു. പക്ഷേ, ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഉറഞ്ഞു തുള്ളി.യപ്പോള്‍ ഇത് നിഷ്പ്രയാസം മറികടക്കാനായി.


എട്ടു പന്തു ബാക്കിയുള്ളപ്പോള്‍ ഡുമിനി സിക്‌സര്‍ പറത്തി നേടിയ വിജയം ആധീകാരികമായിരുന്നു. ധോണിയും പാണ്ഡെയും ചേര്‍ന്ന് നടത്തിയ പോരാട്ടമാണ് ഇന്ത്യക്ക് 189 റണ്‍സ് നേടിക്കൊടുത്തത്. കോഹ് ലിയും രോഹിതും തുടക്കത്തിലെ മടങ്ങിയപ്പോഴാണ് ഇവര്‍ രക്ഷകരുടെ വേഷം അണിഞ്ഞത്. രോഹത് പൂജ്യത്തിന് പുറത്തായപ്പോള്‍ നായകന്‍ കോഹ് ലിക്ക് ഒരു റണ്‍ മാത്രമാണ് നേടാനായത്.


ശിഖര്‍ ധവാന്‍ (24), സുരേഷ് റെയ്‌ന (31) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. 48 പന്തില്‍ നിന്നാണ് മനീഷ് പാണ്ഡെ 79 നേടിയത്. 28 പന്തില്‍ നിന്ന് ധോണി നേടിയ 52 ഉം അവസാനഓവറുകളിലെ വെടിക്കെട്ടും ഇന്ത്യക്ക് വിജയ പ്രതീക്ഷയും പരമ്പര വിജയവും പടിവാതിലില്‍ എത്തിച്ചു തന്നു.


എന്നാല്‍, മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടും കല്‍പിച്ചുള്ള പോരാട്ടമാണ് നടത്തിയത്. ക്ലാസന്‍ 30 പന്തില്‍ നിന്ന് 69 റണ്‍സെടുത്തത് അവരുടെ തന്ത്രം വെളിപ്പെടുത്തിയിരുന്നു. 40 പന്തില്‍ നിന്ന് 64 റണ്‍സ് എടുത്ത് ഡുമിനിയും ചേര്‍ന്നതോടെ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം കരഗതമായി.


കേപ് ടൗണില്‍ നടക്കുന്ന മൂന്നാം ഏകദിനം പരമ്പര വിജയിയെ നിര്‍ണയിക്കും.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ