General News

മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ പതിമൂന്ന് അക്കമാകുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതം

Wed, Feb 21, 2018

Arabianewspaper 356
മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ പതിമൂന്ന് അക്കമാകുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതം

ജൂലൈ മുതല്‍ രാജ്യത്തെ മൊബൈല്‍ നമ്പരുകള്‍ നിലവിലെ പത്ത് അക്കത്തിനു പകരം പതിമൂന്ന് അക്ക നമ്പരാകുമെന്ന വാര്ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ബിഎസ്എന്‍എല്‍.


സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ മൊബൈല്‍ നമ്പരുകള്‍ പതിമൂന്ന് അക്കമാകുന്നതെന്നായിരുന്നു വാര്‍ത്ത. എന്നാല്‍, ഇത് തെറ്റിദ്ധാരണ മൂലം ഉണ്ടായതാണെന്നാണ് വിശദീകരണംയ


ടെലികോം മന്ത്രാലയത്തിന്റെ അറിയിപ്പില്‍ ലഭിച്ച വിവരം അനുസരിച്ച് സിം നമ്പരുകളാണ് പതിമൂന്ന് അക്കമായി മാറുന്നത്. എംടുഎം എന്ന വാക്ക് തെറ്റിദ്ധാരണ ഉണ്ടാക്കുകയായിരുന്നു.


മെബൈല്‍ ടു മൊബൈല്‍ എന്നാണ് ഇതിനെ ചിലര്‍ തെറ്റിദ്ധരിച്ചത്. എന്നാല്‍, എംടുഎം എന്നു പറയുന്നത് മെഷിന്‍ ടു മെഷിന്‍ എന്നാണെന്നാണ് വിശദീകരണം.
2018 ഡിസംബര്‍ 31 നകം രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും പതിമൂന്ന് അക്കമായി മാറുമെന്നാണ് വാര്‍ത്ത പ്രചരിച്ചിരുന്നത്.


മൊബൈല്‍ നമ്പറുകളില്‍ യാതൊരു മാറ്റവും ഉണ്ടാവില്ലെന്നും പത്തക്കമായി തുടരുമെന്നും ബിഎസ്എന്‍എല്‍ അറിയിച്ചു. സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് കണക്ടിവിറ്റി സാധ്യമാക്കുന്ന മെഷിനുകളാണ് എംടുഎം സംവിധാനത്തിലുള്ളത്. മെഷിന്‍ ടൈപ്പ് കമ്യൂണിക്കേഷന്‍ എന്ന ഈ സംവിധാനം കാര്യക്ഷമമാക്കുന്നതിനാണ് 13 അക്ക നമ്പറുകളായി സിം കാര്‍ഡ് ഐഡി മാറുക. ഇത് മൊബൈല്‍ ഫോണു സിം കാര്‍ഡുമായി ബന്ധപ്പെട്ട ഒന്നല്ലതാനും.

Tags : MOBILE 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ