General News

ആറ്റിങ്ങലില്‍ സ്‌കൂള്‍ ബസ് പാലത്തില്‍ നിന്ന് മറിഞ്ഞു

Wed, Feb 21, 2018

Arabianewspaper 359
ആറ്റിങ്ങലില്‍ സ്‌കൂള്‍ ബസ് പാലത്തില്‍ നിന്ന് മറിഞ്ഞു

ആറ്റിങ്ങലില്‍ സ്‌കൂള്‍ ബസ് പാലത്തില്‍ നിന്നും മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ നാലു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.


പതിനഞ്ചോളം സ്‌കൂള്‍ കുട്ടികള്‍ ബസിലുണ്ടായിരുന്നു. ആറ്റിങ്ങലിലെ മാമം പാലത്തിന്റെ കൈവരികള്‍ ഇടിച്ചു തകര്‍ത്താണ് നിയന്ത്രണം വിട്ട് ബസ് മറിഞ്ഞത്.
വെള്ളത്തിലേക്ക് വീഴാതെ ബസ് ഒരു വശം ചെരിഞ്ഞ് കിടന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്.


ഓടിക്കൂടിയ നാട്ടുകാര്‍ ഉടനനടി രക്ഷാപ്രവര്‍ത്തനം നടത്തി. നാലു വിദ്യാര്‍ത്ഥികളുടെ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു, നിസാര പരിക്കേറ്റ മറ്റു വിദ്യാര്‍ത്ഥികളെ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. ഈ ഭാഗത്ത് അടുത്തിടെ ഉണ്ടാകുന്ന നാലാമത്തെ അപകടമാണിതെന്ന് നാട്ടുകാര്‍ പറയുന്നു.


 

Tags : accident 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ