General News

വര്‍ഷങ്ങള്‍ക്കു ശേഷം കമല്‍ ഹാസന്‍ ജന്‍മ നാട്ടില്‍, ആയിരങ്ങളുടെ വരവേല്‍പ്

Wed, Feb 21, 2018

Arabianewspaper 209
വര്‍ഷങ്ങള്‍ക്കു ശേഷം കമല്‍ ഹാസന്‍ ജന്‍മ നാട്ടില്‍, ആയിരങ്ങളുടെ വരവേല്‍പ്


രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കുന്നതിന് മുന്നോടിയായി നാളെ നമതെ എന്ന പേരില്‍ സംസ്ഥാനമൊട്ടുക്ക് യാത്ര നടത്തുന്ന നടന്‍ കമല്‍ ഹാസന്‍ ജന്മ നാടായ പരമകുടിയില്‍ എത്തി. രാമനാഥ പുരം ജില്ലയിലെ ഇവിടെ കമല്‍ ചെറു പ്രായത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.


പിന്നീട് പിതാവിനൊപ്പം ചെന്നൈയില്‍ എത്തിയ ശേഷം 45 വര്‍ഷങ്ങള്‍ പൊയ്മറഞ്ഞു. വീണ്ടും ഒരിക്കല്‍ കൂടി കമല്‍ എത്തിയത് ചലച്ചിത്ര താരമായല്ല, രാഷ്ട്രീയക്കാരനായാണ്. എന്നാല്‍, കമലിനോട് യാതൊരു പരിഭവും കാണിക്കാതെ ആയിരങ്ങളാണ് ഇവിടെ തടിച്ചു കൂടിയത്.


തമിഴന്റെ സ്വതസിദ്ധമായ നിഷ്‌കളങ്കതയോടെ ഏവരും കമലിനെ ഗ്രാമത്തിലേക്ക് വരവേറ്റു. കമലിനെ വരവേല്‍ക്കാന്‍ ഫാന്‍സ് ഒരുക്കിയ വേദിയിലേക്ക് കയറാതെ കാറിനു മുകളില്‍ നിന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.


എനിക്ക് നിങ്ങളെ വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കമല്‍ പറഞ്ഞു, വെയില്‍ കൊണ്ട് കാത്തിരുന്നവര്‍ക്ക് നന്ദി പറഞ്ഞ് മധുരയിലേക്ക് എത്തണമെന്നും വൈകിയെന്നും അദ്ദേഹം കാത്തിരുന്നവരോട് പറഞ്ഞ് അടുത്ത സ്വീകരണ സ്ഥലത്തേക്ക് യാത്രയായി,


കമലിനെ കാണാന്‍ കാത്തിരുന്നവരില്‍ പലര്‍ക്കും നിരാശയുണ്ടായെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം രാഷ്ട്രീയക്കാരാനായെങ്കിലും ജന്മനാട്ടില്‍ എത്തിയല്ലോ എന്നാണ് പലരും ആശ്വാസത്തോടെ പറഞ്ഞത്. ഇതുവരെ കമല്‍ നാടിനോ നാട്ടുകാര്‍ക്കോ വേണ്ടി ഒന്നും ചെയ്തില്ല. ഇനിയെങ്കിലും എന്തെങ്കിലും അദ്ദേഹം ചെയ്യുമായിരിക്കും എന്ന പലരും പറഞ്ഞു.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ