OMG News

സിഹത്തിന്റെ കൂട്ടിലേക്ക് ചാടിയയാളെ രക്ഷപ്പെടുത്തി

Wed, Feb 21, 2018

Arabianewspaper 1991
സിഹത്തിന്റെ കൂട്ടിലേക്ക് ചാടിയയാളെ രക്ഷപ്പെടുത്തി

തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തെ പാര്‍പ്പിച്ചിരിക്കുന്ന ഇടത്തേക്ക് കമ്പി വേലിയും മതിലും കിടങ്ങും ചാടിയെത്തിയ യുവാവിനെ മൃഗശാല ജീവനക്കാര്‍ രക്ഷപ്പെടുത്തി. രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം.


പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ മുരുഗനാണ് മൃഗശാലയില്‍ അതിക്രമിച്ചു കയറിതെന്ന് പോലീസ് പറഞ്ഞു. ഇയാളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പരസ്യം നല്‍കിയിരുന്നു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്.


കാഴ്ചക്കാരായെത്തിയവരാണ് ഒരാള്‍ മതിലു കിടങ്ങും ചാടി സിംഹത്തിന്റെ ഇരയാകാന്‍ പോകുന്നതായാണ് ചിലര്‍ കണ്ടത്. ഇവര്‍ ബഹളം വെച്ചതോടെ മൃഗശാല അധികൃതര്‍ ഇറച്ചി കാട്ടി ഇതിനെ കൂട്ടില്‍കയറ്റി വാതില്‍ അടച്ചു. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സ്ും ചേര്‍ന്ന് ഇയാളെ താങ്ങിയെടുത്തു പുറത്തെത്തിച്ചു.


മതിലില്‍ നിന്നും വീണ് കാലൊടിഞ്ഞ നിലയിലാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മതില്‍ ചാടിയപ്പോള്‍ നിലത്തു വീണ ഇയാള്‍ മുട്ടിലിഴഞ്ഞാണ് സിംഹത്തിന്റെ കൂടിനടുത്തേക്ക് നീങ്ങിയത്. മുട്ടിലിഴഞ്ഞു വന്ന ഇയാളെ കണ്ട് രണ്ടു വയസുള്ള ട്രേസി എന്ന സിംഹം തിരിഞ്ഞോടുകയാണ് ഉണ്ടായത്. മൃഗശാലയില്‍ ജനിച്ചു വളര്‍ന്ന ഈ പെണ്‍സിംഹത്തിന് ജീവനക്കാരോടും മറ്റും ഇടപഴുകി ഇണങ്ങിയ സ്വഭാവാണ് ഉള്ളത്. ഇതിനാല്‍ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.


Tags : Zoo 
Advertisement here

Like Facebook Page :
 

Related Videos


Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ