General News

ഡെല്‍ഹി എകെജി ഭവനു മുന്നില്‍ കെ കെ രമയുടെ സത്യഗ്രഹം

Wed, Feb 21, 2018

Arabianewspaper 220
ഡെല്‍ഹി എകെജി ഭവനു മുന്നില്‍ കെ കെ രമയുടെ സത്യഗ്രഹം

തങ്ങളുടെ നേതാക്കളേയും അണികളേയും ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ എംപി നേതാവ് കെ കെ രമ ഡെല്‍ഹി എകെജി ഭവനു മുന്നില്‍ സത്യഗ്രഹം ആരംഭിച്ചു,.


സിപിഎം സംസ്ഥാന സമ്മേളനം ആരംഭിക്കാനിരിക്കെ കെ കെ രമയുടെ നീക്കം പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കുമെന്നാണ് സുചന. കേരളത്തിലെ സിപിഎം നടത്തുന്ന കൊലപാതകങ്ങളിലും സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളിലും പാര്‍ട്ടി ദേശീയ നേതൃത്വം അസംതൃപ്തരാണ്.


ഒഞ്ചിയത്ത് ആര്‍എംപി ഓഫിസിനും പ്രവര്‍ത്തകര്‍ക്കുമെതിരെ സിപിഎം വലിയ തോതില്‍ അക്രമം അഴിച്ചു വിടുകയാണെന്നും ഇതിന് ദേശീയ നേതൃത്വം അറുതി വരുത്തണമെന്നും രമ ആവശ്യപ്പെടുന്നു.


തന്റെ ഭര്‍ത്താവ് ടി പി ചന്ദ്രശേഖരനെ സിപിഎം കൊലപ്പെടുത്തിയെന്നും ഇപ്പോള്‍ സിപിഎം തന്നെ കൊല്ലാന്‍ തുനിഞ്ഞിരിക്കുകയാണെന്നും രമ പറയുന്നു. ഇതിന്റെ ഭാഗമായി പാര്‍ട്ടിയുടെ സൈബര്‍ പോരാളികള്‍ തനിക്കെതിരെ അപമാനകരമായ പോസ്റ്ററുകളിലുടെ പ്രചാരണം നടത്തുകയാണെന്നും രമ ആരോപിക്കുന്നു.


കേരളത്തിലെ സിപിഎം നടത്തുന്ന അതിക്രമങ്ങളെ തള്ളിപ്പറയാന്‍ കേന്ദ്ര നേതൃത്വം തയ്യാറാണോ എന്നും കെ കെ രമ ചോദിക്കുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ