General News

പ്രിയ വാര്യര്‍ക്കെതിരായ കേസുകള്‍ക്ക് സുപ്രീം കോടതിയുടെ സ്റ്റേ

Wed, Feb 21, 2018

Arabianewspaper 367
പ്രിയ വാര്യര്‍ക്കെതിരായ കേസുകള്‍ക്ക് സുപ്രീം കോടതിയുടെ സ്റ്റേ

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനത്തിന്റെ പേരില്‍ തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി പ്രിയ വാര്യര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ അനുകൂല വിധി.


ഹൈദരാബാദിലും മുംബൈയിലും രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകള്‍ക്ക് സ്റ്റേ നല്‍കിയിരിക്കുകയാണ് സുപ്രീം കോടതി.


മാണിക്യ മലരായ പുവി എന്ന പേരിലുള്ള ഗാനം മത വികാരം വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് ഹൈദരാബാദിലേയും മുംബൈയിലേയും ചില മത സംഘടനകള്‍ പരാതി നല്‍കിയിരുന്നു.


എന്നാല്‍, ഗാനത്തിലോ ചിത്രീകരണത്തിലോ മതവികാരം വ്രണപ്പെട്ടിട്ടില്ലെന്ന് കാണിച്ച സംവിധായകന്‍ ഒമര്‍ ലുലുവും നടി പ്രിയ വാര്യരും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.


പ്രവാചകന്‍ മുഹമദ് നബിയേയും ഭാര്യ ഖദിജ ബിവിയേയും കുറിച്ചുള്ള ഗാനത്തില്‍ മതനിന്ദയുള്ള ശൃംഗാര ചേഷ്ടകള്‍ ഉപയോഗിച്ചുവെന്നാണ് ചില മത ഗ്രൂപ്പുകള്‍ പരാതി നല്‍കിയിരുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ