General News

ഏറ്റുമുട്ടല്‍ കൊലകള്‍ : യോഗി സര്‍ക്കാരിന് മനുഷ്യവകാശ കമ്മീഷന്റെ നോട്ടീസ്

Wed, Feb 21, 2018

Arabianewspaper 269
ഏറ്റുമുട്ടല്‍ കൊലകള്‍ : യോഗി സര്‍ക്കാരിന് മനുഷ്യവകാശ കമ്മീഷന്റെ നോട്ടീസ്

പത്തു മാസത്തിനുള്ളില്‍ അയിരത്തോളം ഏറ്റുമുട്ടലുകള്‍ നടത്തുകയും നാല്‍പതോളം ക്രിമിനലുകളെ കൊലപ്പെടുത്തുകയും ചെയ്ത സംഭവങ്ങളുടെ വിശദ വിവരം നല്‍കണമെന്ന് കാണിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ യുപി സര്‍ക്കാരിന് നോട്ടീസ് അയച്ചു,


40 ദിവസത്തിനുള്ളില്‍ സകല വിവരങ്ങളും നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ ചിലരെ പോലീസ് തിരഞ്ഞു പിടിച്ച് ആക്രമിച്ചെന്നും സമാജ് വാദി പാര്‍ട്ടിയുമായി അടുപ്പമുള്ളവരെയാണ് ഇത്തരത്തില്‍ പോലീസ് വെടിവെച്ചതെന്നും പ്രത്യാക്രമണം എന്നു പറയുന്നത് വ്യാജമാണെന്നും വെടിയേറ്റ പോലീസുകാര്‍ക്ക് എല്ലാം കൈക്കും കാലിനുമാണ് പരിക്കെന്നും വിമാര്‍ശനം ഉയരുന്നുണ്ട്. എഫ്‌ഐആര്‍ എല്ലാം സമാനമായ രീതിയിലാണ് എഴുതിയിരിക്കുന്നതെന്നും കേന്ദ്രീകൃതമായ ശൈലി പിന്തുടര്‍ന്നത് ദുരുഹമാണെന്നും സമാജ് വാദി പാര്‍ട്ടി ആരോപിച്ചു.


വാണ്ടഡ് ക്രിമിനലുകളെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന ഓപറേഷനില്‍ കഴിഞ്ഞ പത്തു മാസത്തിനുള്ളില്‍ ആയിരത്തോളം ഏറ്റുമുട്ടലുകള്‍ നടത്തിയതായും ഇതില്‍ നാല്‍പതു പേര്‍ കൊല്ലപ്പെട്ടതായും മാധ്യമ വാര്‍ത്തകള്‍ വന്നതോടെയാണ് ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടു നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടത്.


പതിനൊന്ന് മാസത്തിനുള്ളില്‍ 1250 ഏറ്റുമുട്ടലുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 41 ക്രിമിനലുകള്‍ കൊല്ലപ്പെട്ടു,. മരിച്ചവരില്‍ നാലു പോലീസുകാരും ഉള്‍പ്പെടും. 305 ക്രിമിനലുകള്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റു. 268 പോലിസുകാര്‍ക്കും വെടിവെപ്പില്‍ പരിക്കേറ്റു. രണ്ടായിരം ക്രിമിനലുകള്‍ ഇതേവരെ കീഴടങ്ങി. 125 കോടിയോളം വരുന്ന നോട്ടുകളും ആഭരണങ്ങളും വസ്തുവകകളും ആഡംഹബര വാഹനങ്ങളും പിടിച്ചെടുത്തതായും എഡിജിപി ആനന്ദ് കുമാര്‍ പറയുന്നു.


2018 ജനുവരിക്ക് ശേഷം എട്ടു ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ടു ചെയ്തതായും ഇതില്‍ ഒരു കോണ്‍സ്റ്റബിള്‍ ഉള്‍പ്പടെ എട്ടു പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍്ട്ടുകള്‍ വന്നിരുന്നു. ഓപറേഷനുകളില്‍ ഇതുവരെ മൂന്നു പോലീസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്.


ജയിലുകളും പോലീസ് ലോക്കപ്പുകളും ക്രിമിനലുകളെ കൊണ്ട് നിറഞ്ഞതായാണ് റിപ്പോര്‍ട്ട്. ജാമ്യവും പരോളും ലഭിച്ചി്ട്ടും പല കുറ്റവാളികളും ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ ഭയക്കുന്നതായും ശത്രുതയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ അവസരം മുതലെടുത്ത് തങ്ങളില്‍ പലരേയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായും പലരും പരാതിപ്പെടുന്നുണ്ട്.


കുറ്റകൃത്യം ചെയ്യുന്നതൊക്കെ അവസാനിച്ച് സമാധാനമായി കഴിയുന്നവര്‍ പോലും അടുത്തിടെ തങ്ങള്‍ കുറ്റകൃത്യങ്ങളില്‍ ഇനി പങ്കാളികളാകില്ലെന്ന് പ്ലകാര്‍ഡ് എഴുതി പോലീസ് സ്റ്റേഷനു മുന്നില്‍ ചെന്നത് ചില മാധ്യമങ്ങളില്‍ ചിത്രം സഹിതം വാര്‍ത്ത വന്നിരുന്നു.


അതേസമയം, ഗുണ്ടകളെയം വാണ്ടഡ് ക്രിമിനലുകളേയും പോലീസിന് കാണിച്ചു തന്നത് ജനങ്ങളാണെന്നും 50,000 രൂപ മുതല്‍ ഇനാം പ്രഖ്യാപിച്ചിരുന്ന പിടികിട്ടാപ്പുള്ളികളെ കുറിച്ച് സാദാരണക്കാരായ ജനങ്ങള്‍ അറിയി്ക്കുകയായിരുന്നുവെന്നും ഇവരില്‍ പലരും പോലീസിനെ കണ്ട് വെടിവെയ്ക്കുകയാണ് ഉണ്ടായത്. യുപിയില്‍ ക്രിമിനലുകളുടെ കൈവശം തോക്ക് സാധാരണയാണെന്നും ഇതിനാലാണ് ഏറ്റുമുട്ടലുകളില്‍ പ്രാണരക്ഷാര്‍ത്ഥം പോലീസ് വെടിവെയ്ക്കുന്നതെന്നും ഡിജിപി ഓം പ്രകാശ് സിംഗ് പറയുന്നു.


കൊലക്കേസിലും ബലാല്‍സംഗക്കേസിലും തട്ടിക്കൊണ്ടു പോകലിലും കൊള്ളയിലും പ്രതികളായവരെ മാത്രമാണ് ഇത്തരത്തില്‍ പിടികൂടിയത്. ഒന്നിലധികം കേസുകളില്‍ പ്രതികളായവരും സ്ഥിരം കുറ്റവാളികളായവരുമാണ് ഇവര്‍. രാഷ്ട്രീയ സംരക്ഷണം ഉണ്ടായിരുന്നതിനാല്‍ ഇവരില്‍ പലരും വിഹരിക്കുകയായിരുന്നു,


ഒരോ ഏറ്റുമുട്ടലും മജിസ്ര്‌ടേറ്റു തലത്തില്‍ അന്വേഷിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ജീവന്‍ പണയം വെച്ച് യുപി പോലീസ് നടത്തിയ ഓപറേഷനാണിതെന്നും ജനങ്ങളുടെ പരിപൂര്‍ണ പിന്തുണയും ഇതിനുണ്ടായിരുന്നുവെന്നും ഡിജിപി പറയുന്നു. ഇരുന്നൂറിലധികം പോലീസ് കാര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റുവെന്നും ഇത് കണ്ടില്ലെന്ന് നടിക്കരുതെന്നും ഡിജിപി പറയുന്നു.


പരിക്കേറ്റ ക്രിമിനലുകളേക്കാള്‍ കൂടുതലാണ് പരിക്കേറ്റ പോലീസുകാരുടെ എണ്ണം. മൂന്നു പേര്‍ വിരമൃത്യവരിച്ചു,. മിനിമം ക്ാഷ്യാലിറ്റിക്കായി കാലിനാണ് വെടിവെച്ചിരുന്നത്. ചില ഘട്ടങ്ങളില്‍ ജീവന് ഭീഷണി ഉയര്‍ത്തിയപ്പോള്‍ മാത്രമാണ് തലയ്ക്ക് വെടിവെയ്‌ക്കെണ്ടി വന്നിട്ടുള്ളതെന്നും ഡിജിപി പറയുന്നു. പോലീസുകാര്‍ക്ക് കാലിലും കൈയ്ക്കുമാണ് വെടികൊണ്ടതെന്ന ആരോപണം ശരിയെല്ലെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയിട്ടുണ്ടെന്നും ഡിജിപി പറയുന്നു.


പോലീസ് നടപടികളെ തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന ആയിരത്തോളം ക്ര്ിമിനലുകള്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ എത്തി കീടഴങ്ങിയെന്നും ഇപ്പോഴും തുടരുകയാണെന്നും പലയിടങ്ങളിലും സമാധാന ജീവിതം തിരികെ ലഭിച്ചുവെന്നും പോലീസ് ഡിജിപി അവകാശപ്പെടുന്നു.


ാെരോ ജില്ലയിലും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് എന്ന പേരില്‍ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റുകളെ ഉള്‍പ്പെടുത്തി ക്രിമനല്‍ സംഘങ്ങളെ നേരിടാന്‍ സേനയെ ഒരുക്കിയിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു. പോലീസിലെ ക്രിമനലുകളെ ക്രമസമാധന ചുമതലകളില്‍ നിന്നും മാറ്റിയെന്നും . ശാരീരിക ക്ഷമത ഇല്ലാത്തവരേയും അഴിമതിക്കാരേയും സിവില്‍ ഡ്യുട്ടിക്കായി നിയോഗിച്ചുവെന്നും. ഡിജിപി പറയുന്നു. യുപിയില്‍ നടക്കുന്ന നിക്ഷേപ സംഗമത്തില്‍ സംസ്ഥാനം സുരക്ഷിതമാണെന്ന് കാണിക്കുന്ന പട്ടികകളുമായി പോലീസിന്റെ പവലിയനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോട്ടും സ്യുട്ടും ധരിച്ച പോലീസുകാരാണ് ആഗോള നിക്ഷേപ സംഗമത്തില്‍ ഡ്യുട്ടി ചെയ്യുന്നത്.


 

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ