General News

ചീഫ് സെക്രട്ടറിയെ ആക്രമിച്ച കേസ് ആപ് എംഎല്‍എ അറസ്റ്റില്‍

Wed, Feb 21, 2018

Arabianewspaper 358
ചീഫ് സെക്രട്ടറിയെ ആക്രമിച്ച കേസ്   ആപ് എംഎല്‍എ അറസ്റ്റില്‍

ഡെല്‍ഹി ചീഫ് സെക്രട്ടറിയെ ആക്രമിച്ച കേസില്‍ ആംആദ്മി പാര്‍ട്ടി എംഎല്‍എ പ്രകാശ് ജാര്‍വാളിനെ പോലീസ് അറസ്റ്റു ചെയ്തു. ഒളിവില്‍ പോയ മറ്റൊരു എംഎല്‍എ അമാനുള്ള ഖാനു വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.


കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി അനുഷു പ്രകാശിനെ ആം ആദ്മി പാര്‍ട്ടി എംഎഎല്‍മാര്‍ കരണത്തടിക്കുകയും തൊഴിക്കുകയും ചെയ്‌തെന്നാണ് കേസ്.


ആപ് സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ടിവി ചാനലുകളില്‍ നല്‍കേണ്ട പരസ്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രാത്രി പന്ത്രണ്ടു മണിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ വരാനായിരുന്നു അറിയിപ്പ്. രാവിലെ ഒമ്പതിന് വരാമെന്ന് പറഞ്ഞെങ്കിലും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിളിച്ച് വരുത്തുകയായിരുന്നു.


തുടര്‍ന്ന മുഖ്യമന്ത്രിയുടെ വസതിയില്‍ 11.20 ന് എത്തിയപ്പോള്‍ ഹാളില്‍ അരവിന്ദ് കേ ജ് രിവാളും , ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പതിനൊന്നോളം അപ് എംഎല്‍എമാരും ഉണ്ടായിരുന്നു. താന്‍ മുറിയില്‍ പ്രവേശിച്ച ഉടനെ ഒരാള്‍ മുറി അകത്തു നിന്നും പൂട്ടി. തുടര്‍ന്ന് എംഎല്‍എമാരുടെ ചോദ്യങ്ങള്‍ ഉത്തരം നല്‍കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു., ടിവി പരസ്യങ്ങള്‍ നല്‍കുന്നത് സുപ്രീം കോടതി മാര്‍ഗ നിര്‍ദ്ദേശം അനുസരിച്ച് മാത്രമാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു,. എന്നാല്‍, ടിവി പരസ്യം നല്‍കാനുള്ള ഉത്തരവ് ഇപ്പോള്‍ ഇവിടെ വെച്ച് ഇറക്കണമെന്നും അല്ലെങ്കില്‍ ഇവിടെ നിന്നും പോകില്ലെന്നും എംഎല്‍എമാര്‍ ഭീഷണിപ്പെടുത്തിയെന്നും കള്ളക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് അമാനുള്ള ഖാനും പ്രകാശ് എന്ന എംഎല്‍എയും തന്നെ മര്‍ദ്ദിക്കുകയായിരുന്നു.


ഇതിനെ തുടര്‍ന്ന് താന്‍ ബുദ്ധിമുട്ടി അവിടെ നിന്നും പുറത്തിറങ്ങുകയായിരുന്നു ഇതിനിടയിലും ചിലര്‍ തന്നെ പാഞ്ഞെത്തി ചവിട്ടിയെന്നും ചീഫ് സെക്രട്ടറി പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.


അതേസമയം, തങ്ങളെ ജാതിപേര് വിളിച്ച് ചീഫ് സെക്രട്ടറി അപമാനിച്ചുവെന്നാരോപിച്ച് എംഎല്‍എമാരും കേസ് നല്‍കി.


ചീഫ് സെക്രട്ടറി ലഫ് ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് എംഎല്‍എമാരെ തിരഞ്ഞു. പ്രകാശ് ജാര്‍വാളിനെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്നും ചൊവ്വാഴ്ച രാത്രിയാണ് അറസ്റ്റു ചെയ്തത്.


അമാനുള്ള ഖാന്‍ എന്ന എംഎല്‍എയെ പോലീസ് തിരയുകയാണ്.


തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുക്കാനാണ് താന്‍ എത്തിയതെന്നും എന്നാല്‍, തന്നോട് തട്ടികയറിയ എംഎല്‍എമാര്‍ കരണത്തടിക്കുകുയും തൊഴിക്കുകയും ചെയ്‌തെന്ന് ചീഫ് സെക്രട്ടറിയുടെ പരാതിയില്‍ പറയുന്നു.


ഇതിനിടെ, മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു, ഇതിനിടെ, ഐഎഎസ് അസോസിയേഷനും ഡെല്‍ഹി സെക്രട്ടറിയേറ്റ് ജീവനക്കാരുടെ അസോസിയേഷനും സംഭവത്തില്‍ പ്രതിഷേധിച്ച് രംഗത്തിറങ്ങിയിട്ടുണ്ട്.


ബുധനാഴ്ച രാവിലെ സെക്രട്ടറിയേറ്റില്‍ വെച്ച് ജീവനക്കാര്‍ പരിസ്ഥിതി മന്ത്രി ഇമ്രാന്‍ ഹുസൈനെ തടഞ്ഞുവെയ്ക്കുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തു. എന്നാല്‍, സംഭവത്തിന് സാക്ഷിയായ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഇതേവരെ പ്രതികരിച്ചിട്ടില്ല.


Tags : AAP MLA 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ