General News

കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനത്തിന് തുടക്കം

Wed, Feb 21, 2018

Arabianewspaper 242
കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനത്തിന് തുടക്കം

നടന്‍ കമല്‍ ഹാസന്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേരും പതാകയും ഇന്ന് പ്രഖ്യാപിക്കും. മധുരയില്‍ വൈകീട്ട് നടക്കുന്ന പൊതു സമ്മേളനത്തോടെയാകും പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.


രാവിലെ രാമേശ്വരത്ത് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ വസതിയില്‍ നിന്ന് നാളെ നമതെ എന്നു പേരിട്ട സംസ്ഥാന യാത്ര ആരംഭിച്ചു,.


തുടര്‍ന്ന് രാമനാഥ പുരത്ത് എത്തിയ കമല്‍ മത്സ്യത്തൊഴിലാളികളുമായി അഞ്ചു മിനിട്ട് കൂടിക്കാഴ്ച നടത്തി.


നേരത്തെ, സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി നടത്താനിരുന്ന പരിപാടി എതിര്‍പ്പുകളെ തുടര്‍ന്ന് മാറ്റിവെച്ചു, ചില ഹിന്ദുത്വ സംഘടനകളാണ് കമലിന്റെ സ്‌കൂള്‍ പരിപാടിക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. രാഷ്ട്രീയ ലാഭത്തിന് സ്‌കൂളുകളെ ഉപയോഗിക്കരുതെന്ന് കാണിച്ച് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിക്ക് ഇവര്‍ ഫാക്‌സ് സന്ദേശം അയച്ചു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെ വിലക്കി സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.


കമലിന്റെ രാഷ്ട്രീയ പ്രവേശനം തമിഴകം ആവേശത്തോടെയാണ് നോക്കിക്കാണുന്നത്. അടുത്ത സുഹൃത്തും സൂപ്പര്‍ സ്റ്റാറുമായ രജനീകാന്തും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതോടെ കമല്‍ ഹാസന്‍ ഒരു മുഴം മുമ്പെ തന്റെ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തുകയായിരുന്നു.


രജനീകാന്തിന്റെ അത്ര ആരാധകര്‍ കമലിന് ഇല്ലെങ്കിലും ശക്തമായ സ്വാധീനം തമിഴകത്ത് ചെലുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. സിപിഎം. ഡിഎംകെ തുടങ്ങിയ രാഷ്ട്രീയ കക്ഷികള്‍ കമലിനെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍, മറ്റൊരു നടനായ വിജയകാന്തും അദ്ദേഹത്തിന്റെ പാര്‍ട്ടിയും കമലിനെ പിന്തുണയ്ക്കാന്‍ വിസമ്മതിച്ചിരിക്കുകയാണ്.


രജനീ കാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനവും അടുത്തു തന്നെ ഉണ്ടാകുമെന്നാണ് സൂചന. കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായി സഖ്യത്തിലേര്‍പ്പാടാനാണ് സാധ്യത.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ