General News

മാതാപിതാക്കള്‍ ഭക്ഷണത്തില്‍ മയക്കു മരുന്നു നല്‍കി -ഹാദിയ

Tue, Feb 20, 2018

Arabianewspaper 290
മാതാപിതാക്കള്‍ ഭക്ഷണത്തില്‍ മയക്കു മരുന്നു നല്‍കി -ഹാദിയ

മാതാപിതാക്കള്‍ തനിക്ക് മയക്കു മരുന്നു നല്‍കിയതായും വീട്ടുതടങ്കളില്‍ വെച്ച് കൊല്ലപ്പെട്ടേക്കാമെന്ന് ഭയന്നിരുന്നതായും വൈക്കം സ്വദേശി ഹാദിയ. മതപരിവര്‍ത്തനം നടത്തിയെന്ന കേസില്‍ ഹാദിയയും പിതാവ് അശോകനും ഹര്‍ജി നല്‍കി.


താന്‍ മുസ്ലീം മതവിശ്വാസിയായി ജീവിക്കുന്നതിനുള്ള അവകാശം സ്ഥാപിച്ചു കിട്ടണമെന്നും ഹാദിയ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ പറയുന്നു. ഇതുവരെ അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഹാദിയ ആവശ്യപ്പെട്ടു.


വീട്ടുതടങ്കലില്‍ കഴിയവെ തിരകെ ഹിന്ദുമതംസ്വീകരിക്കണമെന്ന് സമ്മര്‍ദ്ദം ഉണ്ടായി. തന്നെ കാണാനെത്തിയവരുടെ വിശദ വിവരങ്ങള്‍ സന്ദര്‍ശക പുസ്തകം വായിച്ചാല്‍ മനസിലാകും.


പിടികിട്ടാപുള്ളിയോട് പെരുമാറുന്നതു പോലെയാണ് വൈക്കം ഡിവൈഎസ്പി പെരുമാറിയത്. താന്‍ ഭീകരവാദിയാണെന്ന തരത്തിലാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പെരുമാറിയത്.


അതേസമയം, തന്റെ മകളെ വിവാഹം ചെയ്തയാള്‍ മതപരിവര്‍ത്തനം നടത്തി സിറിയയിലേക്ക് കടത്താന്‍ ശ്രമിക്കുകയാണെന്ന് പിതാവ് അശോകന്‍ നല്‍കിയ സത്യ വാങ്മൂലത്തില്‍ ആരോപിക്കുന്നു. ഹാദിയ ഇസ്ലാം മതം സ്വീകരിച്ചതില്‍ തനിക്ക് എതിര്‍പ്പില്ല. താന്‍ ദൈവ വിശ്വാസിയോ മതവിശ്വാസിയോ അല്ല. കമ്യൂണിസ്റ്റ് ആശയങ്ങളിലാണ് വിശ്വസിക്കുന്നതെന്നും പക്ഷേ, ഒരേ ഒരു മകളെ ഭീകരവാദികള്‍ക്ക് വിട്ടു നല്‍കാനാവില്ലെന്നും സത്യസരണിയും സൈനബയും ഷെഫിന്‍ജഹാനും ശ്രമിക്കുന്നത് മകളെ സിറിയയിലേക്ക് കയറ്റി അയയ്ക്കാനാണ്,. മകളുടെ സുരക്ഷ ഏഥൊരു പിതാവിനേയും പോലെ താന്‍ ആഗ്രഹിക്കുന്നു. കോടതിയുടെ ഏത് നിര്‍ദ്ദേശവും അനുസരിക്കുമെന്നും സൈനികനായി സേവനം നടത്തിയയാളാണ് താനെന്നും അശോകന്‍ പറയുന്നു.പോലീസിനേയും എന്‍ഐഎയും വിമര്‍ശിക്കുന്ന സത്യവാങ് മൂലം കോടതി ഗൗരവത്തോടെയാകും വീക്ഷിക്കുക.. കേസ് വ്യാഴാഴ്ച സുപ്രീം കോടതി പരിഗണിക്കും. സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഹാദിയ ഇപ്പോള്‍ കോയമ്പത്തൂരില്‍ ഫാര്‍മസി പഠനം പൂര്‍ത്തിയാക്കുകയാണ്. ഇതിനിടെ ഹാദിയയെ വിവാഹം കഴിച്ച ഷെഫിന്‍ രണ്ടു വട്ടം കോളേജ് അധികൃതരുടെ സാന്നിദ്ധ്യത്തില്‍ ഹാദിയയുമായി നേരിട്ട് കണ്ടു.


ഇരുവരുടേയും വിവാഹം കേരള ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. എന്നാല്‍, പ്രായപൂര്‍ത്തിയായ രണ്ടു പേരുടെ വിവാഹത്തില്‍ ഇടപെടാന്‍ ആര്‍്ക്കുമാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.


സത്യ സരണി എന്ന മത്സ്ഥാപനം നടത്തുന്ന സൈനബയും ഹാദിയയെ വിവാഹം കഴിച്ച ഷെഫിനും സത്യവാങ് മൂലം സമര്‍പ്പിച്ചിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ