General News

കൊലയാളി സംഘത്തില്‍ ആകാശ് ഇല്ല- ശുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദ്

Tue, Feb 20, 2018

Arabianewspaper 270
കൊലയാളി സംഘത്തില്‍ ആകാശ് ഇല്ല- ശുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദ് .asianetnews.com
മട്ടന്നൂരില്‍ ശുഹൈബിനെ വെട്ടിയ സംഘത്തില്‍ ഇപ്പോള്‍ പോലീസില്‍ കീഴടങ്ങിയ ആകാശ് തില്ലങ്കേരി ഇല്ലായിരുന്നുവെന്ന് ശുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദ്. പറയുന്നു.

ആകാശ് തില്ലങ്കേരിയെ തനിക്ക് നേരിട്ട് അറിയാം. തങ്ങളെ വെട്ടാന്‍ വന്ന സംഘത്തില്‍ മൂന്നു പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ ആകാശ് ഇല്ലായിരുന്നു. ഉയരം കുറഞ്ഞവരാണ് വെട്ടാനെത്തിയത്. 26 വയസിനടുത്തുള്ള യുവാക്കളാണ് തങ്ങളെ ആക്രമിച്ചതെന്നും വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന നൗഷാദ് പറഞ്ഞു,. എ്ഷ്യാനെറ്റ് ന്യുസാണ് വാര്‍ത്ത പുറത്തുവിട്ടത്.

തങ്ങളെ ആക്രമിക്കാന്‍ ഉപയോഗിച്ചത് പ്രത്യേക കൊടുവാളാണെന്നും പുറകോട്ടു വളഞ്ഞ ഇത് കൊത്തിയരിയാനുള്ളതാണ്. മൂര്‍ച്ചയുള്ള ഈ ആയുധം ഉപയോഗി്ച് കാലു വെട്ടി മാറ്റുകയായിരുന്നു.

വാഗന്‍ ആര്‍ കാറിലാണ് ഇവര്‍ എത്തിയത്. കാര്‍ വാടകയ്ക്ക് എടുത്തതാണെന്ന് സംശയമുണ്ട്.

ശുഹൈബിനെ കൊന്നത് ടിപി വധക്കേസിലെ പ്രതികളാണെന്ന് കെ സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു,. കിര്‍മാനി മനോജിനും കൊടി സുനിക്കും പരോള്‍ നല്‍കിയിരുന്നത് സംശയാസ്പദമാണെന്നും ശുഹൈബിനെ വധിച്ച ദിവസം ഇരുവരും പരോളിലായിരു്ന്നു, മുറിവുകളുടെ സ്വഭാവം വെച്ച് ടിപിയെ കൊന്നവര്‍ തന്നെയാണ് ഇതിനു പിന്നിലെന്നും മനസിലാക്കാം എന്ന് സുധാകരന്‍ പറഞ്ഞു,.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ