General News

മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് എംഎല്‍എമാര്‍ മര്‍ദ്ദിച്ചു -ഡെല്‍ഹി ചീഫ് സെക്രട്ടറി

Tue, Feb 20, 2018

Arabianewspaper 344
മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് എംഎല്‍എമാര്‍ മര്‍ദ്ദിച്ചു -ഡെല്‍ഹി  ചീഫ് സെക്രട്ടറി

മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിന്റെ വസതിയില്‍ യോഗം ചെരാനെത്തിയ തന്നെ ഭരണ കക്ഷിയിലെ രണ്ട് എംഎല്‍എമാര്‍ മര്‍ദ്ദിച്ചെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിയുടെ പരാതി. മുഖ്യമന്ത്രിയുടെ വസതിയില്‍ തിങ്കളാഴ്ച രാത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനെത്തിയ തന്നെ രണ്ട് ഭരണ കക്ഷി എംഎല്‍എമാര്‍ മര്‍ദ്ദിച്ചുവെന്നാണ് ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശ് പറഞ്ഞത്.


സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ വീട്ടു പടിക്കല്‍ എത്തിക്കുന്ന പരിപാടി.യുടെ ആലോചന യോഗത്തിന് തിങ്കളാഴ്ച രാത്രിയിലാണ് മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്.


മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഉള്ളപ്പോഴാണ് ചീഫ് സെക്രട്ടറിയുടെ കരണത്തടിച്ചത്. നടന്നു പോയപ്പോള്‍ പിന്നില്‍ നിന്നും തൊഴിച്ചെന്നും പരാതിയുണ്ട് ആംആദ്മി പാര്‍ട്ടി എംഎല്‍എ അമാനുള്ള ഖാനെതിരെയാണ് പരാതി.


സംഭവത്തെ തുടര്‍ന്ന് ഐഎഎസ് അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹി ലഫ് ഗവര്‍ണര്‍ക്ക് ചീഫ് സെക്രട്ടറി പരാതി നല്‍കി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ