General News

ശുഹൈബിനെ കൊന്നത് കിര്‍മാണി മനോജ് - കെ സുധാകരന്‍

Tue, Feb 20, 2018

Arabianewspaper 283
ശുഹൈബിനെ കൊന്നത് കിര്‍മാണി മനോജ് - കെ സുധാകരന്‍

മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുബൈബിനെ കൊലപ്പെടുത്തിയത് സിപിഎമ്മിന്റെ ക്രിമിനല്‍ സംഘം നേതാവ് കിര്‍മാണി മനോജാണെന്ന് കെ സുധാകരന്‍, ശുഹൈബിനെ വെട്ടിയ ശൈലി പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും.


മുമ്പ് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയപ്പോഴും സമാനമായ രീതിയിലാണ് വെട്ടുകള്‍ ശരീരത്തില്‍ ഏറ്റത്. ശുബൈബിനം ചന്ദ്രശേഖരനും ഏറ്റ മുറിവുകള്‍ക്ക് സമാനതയുണ്ടെന്നും.


വെട്ടി നുറുക്കിയാണ് രണ്ട് കൊലപാതകങ്ങളും നടത്തിയത്. ഇറച്ചി വെട്ടുന്നതുപോലെയുള്ള ഈ രീതി കിര്‍മാണ്ി മനോജിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നതെന്നും സുധാകരന്‍ പറഞ്ഞു,


ശുഹൈബ് കൊല്ലപ്പെട്ട ദിവസം കിര്‍മാണി മനോജിന് പരോള്‍ ലഭിച്ചിരുന്നു. ശുബൈബ് കൊലചെയ്യപ്പെട്ട ഫെബ്രുവരി 12 ന് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കിര്‍മാണി മനോജ് പരോളില്‍ പുറത്തിറങ്ങിയിരുന്നു.


ടിപി വധക്കേസിലെ മൂന്നു പ്രതികള്‍ ഇത്തരത്തില്‍ ഈ ദിവസങ്ങളില്‍ പരോളിലായിരുന്നു. മൂന്നാം പ്രതി കൊടി സുനി പരോളിനു ശേഷം ജയിലില്‍ തിരിച്ചെത്തിയത് ഫെബ്രുവരി 12 ന്. വൈകീട്ട്,. ഒന്നാം പ്രതിയായ എം സി അനൂപ് 13 ന് പരോളില്‍ പുറത്തിറങ്ങി.


ടിപി വധക്കേസിലെ ആദ്യ മുന്നു പ്രതികളും ഒരേ സമയം പരോളില്‍ പുറത്തിറങ്ങിയതിലെ അസ്വാഭിവികത അന്വേഷണിക്കണമെന്നാണ് കോണ്‍ൃഗ്രസ് ആരോപിക്കുന്നത്. ഇ്രവര്‍ക്ക് പോലീസ് കാവലില്ലാതെ പരോള്‍ അനുവദിച്ചതും ഇതാദ്യമാണ്. കൊടി സുനിക്ക് 15 ദിവസവും കിര്‍മാണി മനോജിന് മുപ്പത് ദിവസവും പരോള്‍ അനുവദിച്ചിട്ടുണ്ട്. തൃശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഇവര്‍ കഴിയുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ