General News

ആറു മാസമായി മുടങ്ങിയ പെന്‍ഷന്‍ വിതരണം പുനരാരംഭിച്ചു

Tue, Feb 20, 2018

Arabianewspaper 319
ആറു മാസമായി മുടങ്ങിയ പെന്‍ഷന്‍ വിതരണം പുനരാരംഭിച്ചു

കെഎസ്ആര്‍ടിസിയില്‍ കഴിഞ്ഞ ആറുമാസമായി മുടങ്ങിക്കിടന്ന പെന്‍ഷന്‍ വിതരണം പുനരാരംഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പെന്‍ഷന്‍ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു,


പെന്‍ഷന്‍ മുടങ്ങിയതോടെ ദുരിതത്തിലായ പെന്‍ഷന്‍കാരില്‍ ചിലര്‍ ആത്മഹത്യ ചെയ്തിരുന്നു. പെന്‍ഷന്‍ കൊടുക്കാന്‍ പണമില്ലാതെ വന്നതോട സംസ്ഥാന സഹകരണ ബാങ്കിന്റെ സഹായത്തോടെ ഇത് പുനരാരംഭിക്കുകയായിരുന്നു. എന്നാല്‍, ഇത് ശ്വാശതമായ പരിഹാരമല്ലെന്നും ഇപ്പോള്‍ കടം എടുത്ത തുക തിരിച്ചടയ്ക്കുന്നതും സര്‍ക്കാരിന് ബാധ്യത മാത്രമാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്.


അതേസമയം, പെന്‍ഷന്‍ വിതരണം താല്‍ക്കാലികമായി പുനരാരംഭിച്ചത് വലിയ ചടങ്ങായി ആഘോഷ പൂര്‍വം നടത്തിയതിനേ ഭരണ കക്ഷിയിലെ ചില സംഘടനകള്‍ പോലും ചോദ്യം ചെയ്തു. തുച്ഛമായ പെന്‍ഷന്‍ ലഭിക്കുന്നവരുടെ പണത്തില്‍ നിന്നു തന്നെയല്ല ഉദ്ഘാടന മാമാങ്കം നടത്തി ചെലവഴിച്ചതെന്നും ഇവര്‍ ചോദിക്കുന്നു.


ആത്മഹത്യ ചെയ്ത പെന്‍ഷന്‍കാരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഈ തുക നല്‍കാമായിരുന്നില്ലേയെന്നും പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കില്‍ നിന്നും കടം എടുത്ത് കുടിശിക വിതരണം ചെയ്തതില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും പ്രതിപക്ഷ സംഘടനകള്‍ വിമര്‍ശിച്ചു,. ദുരിതം മൂലം കഷ്ടപ്പെടുന്നവന്റെ കണ്ണീരിന്റെ പേരിലാണോ ഈ ആഘോഷമെന്നും ഇവര്‍ ചോദിക്കുന്നു.

Tags : KSRTC 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ