General News

ട്രംപ് ജൂനിയറിന്റെ ഇന്ത്യ സന്ദര്‍ശനം: യുഎസില്‍ വിവാദം

Tue, Feb 20, 2018

Arabianewspaper 563
ട്രംപ് ജൂനിയറിന്റെ ഇന്ത്യ സന്ദര്‍ശനം:  യുഎസില്‍ വിവാദം

രാഷ്ട്രീയവും ബിസിനസും കൂട്ടിക്കുഴയ്ക്കില്ലെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് വിരുദ്ധമാണ് അദ്ദേഹത്തിന്റെ മകന്റെ ഇന്ത്യാ സന്ദര്‍ശനമെന്ന് സെനറ്റര്‍മാര്‍,. ധാര്‍മികതയ്ക്ക് നിരക്കുന്നതല്ലെന്നും താല്‍പര്യ സംഘട്ടനം ഉണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.


ട്രംപ് ജൂനിയര്‍ തന്റെ റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിന്റെ സെയില്‍സിനും പ്രമോഷനുമായാണ് ഇന്ത്യയില്‍ എത്തുന്നത്.


ഡെല്‍ഹിക്കു സമീപം ഗുരുഗ്രാമില്‍ ഉയരുന്ന റസിഡന്‍ഷ്യല്‍ അപ്പാര്‍്ട്ടുമെന്റായ ട്രംപ് ടവേഴ്‌സിന്റെ വില്‍പനയുമായി ബന്ധപ്പെട്ടാണ് ജൂനിയര്‍ ട്രംപ് ഇന്ത്യയില്‍ എത്തുന്നത്. ജൂനിയര്‍ ട്രംപിന്റെ വരവ് പ്രമാണിച്ച് സിഐഎ ഉദ്യോഗസ്ഥര്‍ ആഴ്ചകള്‍ക്കു മുമ്പെ ഇന്ത്യയിലെത്തി സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. ചൊവ്വാഴ്ച ഡെല്‍ഹിയില്‍ എത്തുന്ന ജൂനിയര്‍ ട്രംപ് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി അത്താഴ വിരുന്ന് ഒരുക്കുന്നുണ്ട്.


ട്രംപ് ടവറിന്റെ പരസ്യം ഡെല്‍ഹിയില്‍ ഇറങ്ങുന്ന വന്‍കിട ഇംഗ്ലീഷ് പത്രങ്ങളുടെ മുന്‍ പേജില്‍ വന്നിരുന്നു.


ട്രംപ് ഇവിടെയെത്തി, നിങ്ങളെ ക്ഷണിച്ചിരുന്നോ, ? ട്രംപ് എത്തി, നിങ്ങള്‍ എത്തുമോ തുടങ്ങിയ വാചകളുമായാണ് പരസ്യം. ട്രംപ് ടവറില്‍ ഒരു അപ്പാര്‍്ട്ടുമെന്റ് ബുക്ക് ചെയ്താല്‍ ജൂനിയര്‍ ട്രംപുമായി അത്താഴവും കഴിക്കാം അദ്ദേഹവുമായി സംസാരിക്കുകയും ചെയ്യാം .. തുടങ്ങിയ വാചകങ്ങളാണ് പരസ്യത്തില്‍ ഉള്ളത്.


ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ഓര്‍ഗനൈസേഷന്റെ ഇന്ത്യയിലെ നാലാമത്തെ ടവറാണ് ഗുരുഗ്രാമില്‍ ഉയരുന്നത്. നേരത്തെ, പുനെ, മുംബൈ, കൊല്‍ക്കൊത്ത എന്നിവടങ്ങളിലും വന്‍കിട പദ്ധതികള്‍ക്ക് തുടക്കമിട്ടിരുന്നു.


യുഎസ് പ്രസിഡന്റാകുന്നതിനും വളരെ മുമ്പാണ് ട്രംപ് ടവേഴ്‌സ് പൂനെയിലും, കൊല്‍ക്കൊത്തയിലും എല്ലാം തുടങ്ങിയത്. . ഗുരുഗ്രാമിലെ ടവറിന്റെ എംഒയും ഇതിനു മുമ്പാണ് ഒപ്പു വെച്ചത്. യുഎസ് പ്രസിഡന്റായ ശേഷം വിദേശ രാജ്യങ്ങളില്‍ ട്രംപ് ടവേഴ്‌സ് നിര്‍മിക്കില്ലെന്നാായിരുന്നു ട്രംപിന്റെ വാഗ്ദാനം.


ട്രംപ് യുഎസ് പ്രസിഡന്റാകും മുമ്പാണ് ഇന്ത്യയിലെ നാലു ടവറുകളേയും പ്രാരംഭ പ്രവര്‍ത്തനം തുടങ്ങിയതെങ്കിലും നിലവില്‍ യുഎസ് പ്രസിഡന്റ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനം ഇവരുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസിലും സ്വാധീനം ചെലുത്തുമെന്ന് യുഎസ് സെനറ്റര്‍മാരില്‍ ചിലര്‍ ആരോപിക്കുന്നു.


പൂനെ,. മുംബൈ. കൊല്‍ക്കൊത്ത എന്നിവടങ്ങളിലെ ഭൂരിഭാഗം അപ്പാര്‍ട്ടുമെന്റുകളും വിറ്റു തീര്‍ന്നു. ഗുരുഗ്രാമിലെ ട്രംപ് ടവേഴ്‌സിന്റെ 75 ശതമാനവും ജൂനിയര്‍ ട്രംപിന്റെ വരവോടെ വിറ്റുപോകുമെന്നാണ് നിര്‍മാണത്തില്‍ പങ്കാളികളായ എംജിഎം ബില്‍ഡേഴ്‌സ് പറയുന്നത്.


രണ്ടു -മുന്നു ബെഡ്‌റൂമുകളുള്ള ആഡംബര ഫ്‌ളാറ്റിന് അഞ്ചു കോടി മുതല്‍ പത്തു കോടി വരെയാണ് വില. 1500 മുതല്‍ 3000 ചതുരശ്ര അടിവരെയാണ് ഒരോ ഫ്‌ളാറ്റും,. നാലിടത്തും നിന്നുമായി 6500 കോടിയുടെ സെയില്‍സാണ് ട്രംപ് ജൂനിയര്‍ ലക്ഷ്യമിടുന്നത്.


ഒരു ടവറില്‍ 250 മുതല്‍ 300 വരെ ഫ്‌ളാറ്റുകളുണ്ട്. 2023 ലാണ് ഇവ പൂര്‍ത്തിയാകുക. പ്രസിഡന്റ് ട്രംപിന്റെ കാലവധി പൂര്‍ത്തിയാകുന്ന സമയമാണിത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ