Entertainment News

പാട്ടിനെതിരായ എല്ലാ കേസുകളും പിന്‍വലിക്കണം , പ്രിയ വാര്യര്‍ സുപ്രീം കോടതിയില്‍

Tue, Feb 20, 2018

Arabianewspaper 1847
പാട്ടിനെതിരായ എല്ലാ കേസുകളും പിന്‍വലിക്കണം , പ്രിയ വാര്യര്‍ സുപ്രീം കോടതിയില്‍

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ വിവാദ ഗാനം മാണിക്യ മലരായ പൂവി നിരോധിക്കണമെന്ന പരാതികള്‍ എല്ലാം പിന്‍വലിക്കണെന്ന് കാണിച്ച് ഗാനത്തില്‍ അഭിനയിച്ച പ്രിയ വാര്യര്‍ ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലു എന്നിവര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.


ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നു കയറ്റമാണിതെന്ന് ഹര്‍ജിയില്‍ പറയുന്നു.


സെന്‍സര്‍ ബോര്‍ഡാണ് ഇന്ത്യയില്‍ സിനിമകളുടെ അനുമതി നല്‍കുന്നതിനുള്ള ഏജന്‍സി. ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് പരാതികള്‍ അവിടെയാമ് സമര്‍പ്പിക്കേണ്ടത്. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനത്തില്‍ ഒരിടത്തും മതത്തെ നിന്ദിക്കുന്നില്ല. നാല്‍പതു വര്‍ഷമായി പ്രചാരത്തിലുള്ള ഗാനമാണിത്.


ദൃശ്യങ്ങള്‍ അശ്ലീലമല്ലെന്നും സഭ്യമാണെന്ന് ഉറപ്പുണ്ടെന്നും പ്രണയത്വ മഹത്വവല്‍ക്കരിച്ചു കൊണ്ടാണ് ഇത് ചെയ്തിരിക്കുന്നതും സംവിധായകന്‍ ഒമര്‍ ലുലു ഹര്‍ജിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ പരാതികളും റദ്ദു ചെയ്യണമെന്നാണ് ആവശ്യം. നിലവി്വല്‍ ഹൈദരബാദിലും മുംബൈയിലുമാണ് പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ