General News

സഭയുടെ സ്വത്ത് പൊതുവല്ല, ആര്‍ക്കും അവകാശമില്ല- കര്‍ദ്ദിനാള്‍ കോടതിയില്‍

Tue, Feb 20, 2018

Arabianewspaper 316
സഭയുടെ സ്വത്ത് പൊതുവല്ല, ആര്‍ക്കും അവകാശമില്ല- കര്‍ദ്ദിനാള്‍ കോടതിയില്‍

v


കതോലിക്കാ സഭയുടെ സ്വത്ത് പൊതു സ്വത്തല്ലെന്നും മൂന്നാമതൊരു കക്ഷിക്ക് ഇതില്‍ യാതൊരു അവകാശവുമില്ലെന്നും സഭാ നിയമങ്ങള്‍ ചൂണ്ടിക്കാട്ടി ആരോപണ വിധേയനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഹൈക്കേടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചു,


അങ്കമാലി -എറണാകുളം അതിരൂപതയുടെ കീഴിലുള്ള സ്വത്തുക്കള്‍ വിറ്റതില്‍ ക്രമക്കേടും നഷ്ടവും സംഭവിച്ചതിനെ കുറിച്ച് പോലീസ് അന്വേഷണം വെണമെന്ന ഹര്‍ദിയിലാണ് കര്‍ദ്ദിനാളിന്റെ വിശദീകരണം.


സഭ ഒരു ട്രസ്റ്റല്ല, സഭയുടെ സ്വത്തുവകകള്‍ ഇതിനാല്‍ പൊതു സ്വത്തല്ല. കര്‍ദ്ദിനാള്‍ പ്രവര്‍ത്തിക്കുന്നത് മാര്‍പാപ്പയുടെ പ്രതിനിധിയായാണ്. ഇതിനാല്‍ സര്‍വ്വ അധികാരവും കര്‍ദ്ദിനാള്‍മാര്‍ക്കാണ്. കച്ചവടത്തില്‍ നഷ്ടം ഉണ്ടായാല്‍ മൂന്നാം കക്ഷിക്ക് ചോദ്യം ചെയ്യാന്‍ അവകാശമില്ല. മാര്‍പാപ്പയോട് മാത്രമാണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ കഴിയുക.


ഇതിനെതുടര്‍ന്ന് വിഷയത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം തേടി ഹൈക്കോടതി നോട്ടീസ് അയച്ചു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ