General News

ഹൈക്കോടതി കേസ് പരിഗണിക്കും മുമ്പ് ബസ് സമരം പിന്‍വലിച്ചു

Tue, Feb 20, 2018

Arabianewspaper 343
ഹൈക്കോടതി കേസ് പരിഗണിക്കും മുമ്പ് ബസ് സമരം പിന്‍വലിച്ചു

ബസ് സമരത്തിനെതിരായ പൊതു താല്‍പര്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് സ്വകാര്യ ബസ് ഉടമകളുടെ സമരം പിന്‍വലിച്ചു, ഇതര സംസ്ഥാനങ്ങളില്‍ മിനിസം ചാര്‍ജ് ആറു രൂപയില്‍ താഴെയാണെന്നും തമിഴ് നാട്ടില്‍ അടക്കം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്രയാണെന്നും ചൂണ്ടിക്കാട്ടിയാണ് പൊതു താല്‍പര്യ ഹര്‍ജി നല്‍കിയത്.


ബസ് സമരം അവസാനിപ്പിക്കാന്‍ അടിയന്തര സര്‍വ്വീസായി പ്രഖ്യാപിക്കുന്ന എസ്മ എന്ന നിയമം നടപ്പിലാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.


ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി ലഭിക്കുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ബസ് ഉടമകള്‍ സമരം പിന്‍വലിച്ചത്. നിലവില്‍ വര്‍ദ്ധിപ്പിച്ച ബസ് ചാര്‍ജ് തന്നെ മറ്റ് എല്ലാ സംസ്ഥാനങ്ങളേക്കാളും അധികമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.


എന്നാല്‍, മിനിമം ചാര്‍ജ് പത്തു രൂപയാക്കണമെന്നായിരുന്നു ഉടമകളുടെ ആവശ്യം. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന കണ്‍സഷന്‍ നിരക്ക് രണ്ട് രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.


സമരം തുടരുന്നതിനെതിരെ ഒര വിഭാഗം ഉടമകള്‍ രംഗത്തു വരികയും ഇവര്‍ ബസ് നിരത്തിലിറക്കുകയും ചെയ്തു. ബസ് സമരം തുടര്‍ന്നാല്‍ പെര്‍മിറ്റ് റദ്ദാക്കുമെന്ന് സര്‍ക്കാരും മുന്നറിയിപ്പ നല്‍കിയിരുന്നു.


 

Tags : Bus strike 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ