General News

പിഎന്‍ബി തന്റെ ബ്രാന്‍ഡിനെ തകര്‍ത്തു -നീരവ് മോഡി

Tue, Feb 20, 2018

Arabianewspaper 300
പിഎന്‍ബി തന്റെ ബ്രാന്‍ഡിനെ തകര്‍ത്തു -നീരവ് മോഡി

പഞ്ചാബ് നാഷണല്‍ ബാങ്ക് തനിക്കെതിരെ കേസ് നല്‍കി ലോക പ്രശസ്തമായ തന്റെ ബ്രാന്‍ഡുകള്‍ തകര്ത്തുവെന്ന് വജ്ര വ്യാപാരി നീരവ് മോഡി. താന്‍ നല്‍കാനുള്ള തുക പെരുപ്പിച്ച് കാട്ടിയ ബാങ്ക് തിരിച്ചടവിനുള്ള സാധ്യതയും ഇല്ലാതാക്കി.


ബാങ്കിന് അയച്ച കത്തിലാണ് നീരവ് മോഡിയുടെ ആരോപണം. നല്‍കാനുള്ള തുക 5,000 കോടിയില്‍ താഴെയാണെന്നും ഇത് പെരുപ്പിച്ച് കാട്ടിയിരിക്കുകയാണെന്നും നീരവ് മോഡി പറയുന്നു.


തരാനുള്ള പണം തിരിച്ചടയ്ക്കാനുള്ള അവസരം ഇല്ലാതാക്കി. പണം തിരിച്ചടയ്ക്കാനുണ്ടെന്ന കാരണത്താല്‍ തന്റെ ജ്വലറികളുടേയും കമ്പനികളുടേയും പ്രവര്‍ത്തനം തടസപ്പെടുത്താനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും കേന്ദ്ര ഏജന്‍സികള്‍ക്ക് സാധിക്കില്ലെന്നും നീരവ് മോഡി പറഞ്ഞു.


മാധ്യമങ്ങളില്‍ വലിയ വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് റെയ്ഡുകള്‍ നടത്തിയത്. ഇതോടെ ഫയര്‍സ്റ്റാര്‍ ഇന്റര്‍നാഷണല്‍ എന്ന കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇതോടെ പണം തിരിച്ചടവിനുള്ള തങ്ങളുടെ സാധ്യത അടച്ചു.


തരാനുള്ള പണം എങ്ങിനേയും നല്‍കാന്‍ താന്‍ ശ്രമിക്കുകയായിരുന്നുവെന്നും എന്നാല്‍, ധൃതിപിടിച്ചുള്ള റെയ്ഡും മറ്റും തന്റെ ബ്രാന്‍ഡിന്റെ സല്‍പേര് ഇല്ലാതാക്കിയെന്നും നീരവ് മോഡി പറഞ്ഞു.


ജനുവരി ആദ്യ വാരം നീരവ് മോഡി കുടുംബത്തോടൊപ്പം ഇന്ത്യ വിടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം തുടരുകയാണ്. ആറു ബാങ്ക് ഉദ്യോഗസ്ഥര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.


നീരവ് മോഡിയുടെ ജ്വലറികളില്‍ നടന്ന റെയ്ഡില്‍ 5100 കോടിയുടെ ജ്വലറികള്‍ പിടിച്ചെടുത്തിരുന്നു. പതിനേഴോളം ആഡംബര ജ്വലറികള്‍ ഇതോടെ അടച്ചു പൂട്ടി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ