General News

ലൗജിഹാദിനെതിരെ കൊല നടത്തിയ പ്രതി ജയിലില്‍ നിന്നും വിദ്വേഷ വിഡിയോ പുറത്തു വി്ട്ടു

Mon, Feb 19, 2018

Arabianewspaper 469
ലൗജിഹാദിനെതിരെ കൊല നടത്തിയ പ്രതി ജയിലില്‍ നിന്നും വിദ്വേഷ വിഡിയോ പുറത്തു വി്ട്ടു

ലൗജീഹാദ് നടത്തിയെന്ന് ആരോപിച്ച മദ്ധ്യവയസ്‌കനെ വെട്ടി വീഴ്ത്തി കത്തിച്ചു കൊന്ന കേസിലെ പ്രതി ശംഭു ലാല്‍ രാജസ്ഥാന്‍ ജയിലില്‍ നിന്ന് മത വിദ്വേഷം പ്രചരിപ്പിക്കുന്ന വീഡിയോ പുറത്തു വിട്ടു.


തന്റെ ജീവന് ജയിലിനുള്ളില്‍ ഭീഷണി ഉണ്ടെന്ന് ഇയാള്‍ പറയുന്നു. ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഇയാള്‍ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.


ഡിസംബറില്‍ നടന്ന കൊലപാതകം വീഡിയോയില്‍ പകര്‍ത്തിയ ശേഷം വിദ്വേഷ പ്രസംഗം നടത്തിയ ഇയാളെ ജോധ്പൂര്‍ ജയിലില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു.


ജിഹാദികള്‍ക്കെതിരെ എന്ന പേരില്‍ മതവിദ്വേഷം പ്രചരിപ്പിക്കുന്ന വീഡിയോയാണ് ഇയാള്‍ പുറത്തു വിട്ടത്. തന്റെ ജീവിതം ഹിന്ദു സ്ത്രീകളെ സംരക്ഷിക്കാനിയ തുലച്ചുവെന്നും ഇതില്‍ വ്യസനിക്കുന്നില്ലെന്നും ഇയാള്‍ പറയുന്നു. കനത്ത സുരക്ഷയുള്ള ജയിലില്‍ മൊബൈല്‍ ഫോണ്‍ ഇയാള്‍ക്ക് എങ്ങിനെ ലഭിച്ചുവെന്നാണ് ചോദ്യം ഉയരുന്നത്.


വീഡിയോ പുറത്തു വന്നതോടെ ഇതിനെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇത് തന്റെ ഫോണല്ലെന്നും സഹ തടവുകാരനാണ് ഇത് തന്നതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.


അതേസമയം, ജയിലില്‍ മൊബൈല്‍ ജാമറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജയില്‍ അധികൃതര്‍ പറയുന്നു.


ആത്മീയ നേതാവ് ആശാറാം ബാപുവിനേയും തടവില്‍ പാര്പ്പിച്ചിരിക്കുന്നത് ഈ ജയിലില്‍ തന്നെയാണ്.


 

Tags : killed 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ