General News

ബസ് സമരം ; പെര്‍മിറ്റുകള്‍ റദ്ദാക്കുമെന്ന് സര്‍ക്കാര്‍

Mon, Feb 19, 2018

Arabianewspaper 384
ബസ് സമരം ;  പെര്‍മിറ്റുകള്‍ റദ്ദാക്കുമെന്ന് സര്‍ക്കാര്‍

ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചിട്ടും സമരവുമായി മുന്നോട് പോകുന്ന സ്വകാര്യ ബസ് ഉടമകള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ എടുക്കുമെന്ന് മുന്നറിയി്പ്ല് നല്‍കി. ബസ് പെര്‍മിറ്റ് റദ്ദാക്കുക, ബസുകള്‍ പിടിച്ചെടുത്ത് സര്‍വ്വീസ് നടത്തുക തുടങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരുമെന്നും ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.


മിനിമം ചാര്‍ജ് പത്തു രൂപയാക്കണമെന്നും വിദ്യാര്‍ത്ഥി കണ്‍സഷന്‍ ചാര്‍ജ് വര്‍ദ്ധിപ്പിക്കണെന്നും ആണ് ബ്‌സ് ഉടമകളുടെ ആവശ്യം.


എന്നാല്‍, മിനിമം ചാര്‍ജ് എട്ടു രൂപയാക്കിയതിനോട് യോജിക്കാമെന്നും അതേസമയം, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ രണ്ടു രൂപയാക്കണമെന്നും ബ്‌സ് ഉടമകള്‍ ആവശ്യപ്പെടുന്നു.


ബസ് ഉടമകളുടെ ഈ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇരുപക്ഷവും നിലപാടുകളില്‍ ഉറച്ചു നിന്നതോടയാണ് അഞ്ചാം ദിവസത്തേക്ക് കടന്ന ബസ് സമരം സംഘര്‍ഷത്തിലേക്ക് നീങ്ങുന്നത്.


 

Tags : Bus strike 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ