General News

പഞ്ചാബ് മുഖ്യമന്ത്രിയുമായി കാനഡ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച 21ന്

Mon, Feb 19, 2018

Arabianewspaper 600
പഞ്ചാബ് മുഖ്യമന്ത്രിയുമായി കാനഡ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച 21ന്

ഖാലിസ്ഥാന്‍ വാദികളായ സഹപ്രവര്‍ത്തകരുടെ വിമര്‍ശനങ്ങള്‍ക്ക് വശംവദനാകാതെ ഒടുവില്‍ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ . പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചു,.


നേരത്തെ, അമരീന്ദര്‍ സിംഗുമായുള്ള ചര്‍ച്ചയ്ക്ക് സമ്മതം മൂളാതിരിക്കുകയായിരുന്നു ജസ്റ്റിന്‍ ട്രൂഡോ


കാനഡയിലെ പ്രബലരായ സിഖ് വിഭാഗം വിഘടന വാദികളായ ഖാലിസ്ഥാന്‍ വാദികള്‍ക്ക് പിന്തുണ നല്‍കുന്നുവെന്നാണ് അമരീന്ദര്‍ സിംഗ് അരോപിക്കുന്നത്. നേരത്തെ, പഞ്ചാബ് സന്ദര്‍ശിച്ച കാനഡയുടെ പ്രതിരോധ മന്ത്രി ഹര്‍ജിത് സജ്ജനെ കാണാന്‍ അമരീന്ദര്‍ സിംഗ് തയ്യാറായിരുന്നില്ല.


സജ്ജന്‍ ഖാലിസ്ഥാന്‍ വാദിയാണെന്ന് പരസ്യമായി അമരിന്ദര്‍ സിംഗ് ആരോപിച്ചു., ഇതേ തുടര്‍ന്നാണ് കാനഡയുടെ പ്രധാനമന്ത്രി 21 ന് പഞ്ചാബിലെ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിക്കാനെത്തുമ്പോഴും മുഖ്യമന്ത്രിയെ കാണാന്‍ കൂട്ടാക്കാതിരുന്നത്.


എന്നാല്‍, ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയില്‍ എത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വലിയ താല്‍പര്യം കാണിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. വിമാനത്താവളത്തില്‍ പ്രോട്ടോക്കോള്‍ തെറ്റിച്ച് നേരിട്ട് രാഷ്ട്ര നേതാക്കളെ സ്വാകിരിക്കുന്ന മോഡി ജസ്റ്റിന്‍ ട്രൂഡോയെ സ്വീകരിക്കാന്‍ ഏര്‌റവും ജൂനിയറായ സഹ മന്ത്രിയയാണ് പറഞ്ഞയച്ചതെന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.


ജപ്പാന്‍ , ഇസ്രയേല്‍ പ്രധാമന്ത്രിമാര്‍ വന്നപ്പോഴ്# ഇവര്‍ക്കൊപ്പം മോഡി ഏതാണ്ട് പൂര്‍ണ സമയം ചെലവഴിച്ചിരുന്നു. ഗുജറാത്തിലെ സബര്‍മതി ആശ്രമം സന്ദര്‍ശിക്കുമ്പോള്‍ മോഡി ഒപ്പം ഉണ്ടായിരുന്നു. എന്നാല്‍, കാനഡയുടെ പ്രധാനമന്ത്രി ഇന്ന് ഗുജറാത്ത് സന്ദര്‍ശിച്ചപ്പോള്‍ മോഡിയുടെ അഭാവം ശ്രദ്ധിക്കപ്പെട്ടിരുന്നു.


ഖാലിസ്ഥാന്‍ വാദികളെ പിന്തുണയ്ക്കുന്നതിനാല്‍ ജസ്റ്റിന്‍ ട്രൂഡോയ്ക്ക് തണുപ്പന്‍ സ്വീകരണമാണ് ഇന്ത്യ നല്‍കുന്നത്. ഏതായാലും അമരീന്ദര്‍ സിംഗിനെ കാണാന്‍ ഒടുവില്‍ ജസ്റ്റിന്‍ ട്രൂഡോ സമ്മതിച്ച സ്ഥിതിക്ക് ഇന്ത്യയുടെ സമീപനം മാറുമെന്നാണ് കരുതുന്നത്.


കാനഡയിലെ പ്രമുഖ മാധ്യമങ്ങളും മറ്രും പ്രധാനമന്ത്രി ട്രൂഡോയുടെ തെറ്റായ നീക്കമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ഭീഷണി ഉയര്‍ന്നാല്‍ രാജ്യവും അവിടുത്തെ നേതാക്കളും പരുഷമായി പെരുമാറിയാല്‍ അത്ഭുതപ്പെടാനില്ലെന്നാണ് ഇവര്‍ പറയുന്നത്.


ഒരാഴ്ചത്തെ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഭാര്യയും കുടുംബത്തോടുമൊപ്പം ആഗ്രയിലെ താജ് മഹല്‍ സന്ദര്‍ശിച്ചിരുന്നു. ഇന്ന് ഗുജറാത്തില്‍ എത്തിയ ട്രുഡൊ മുഖ്യമന്ത്രി വിജയ് രൂപാണിയുമായി ചര്‍ച്ച നടത്തി. നേരത്തെ, ഭാര്യ സോഫിയും മൂന്നുമക്കളുമൊത്ത് സബര്‍മതി ആശ്രമവും അക്ഷര്‍ധാം ക്ഷേത്രവും സന്ദര്‍ശിച്ചു,


ഇന്ത്യന്‍ വേഷ വിധാനമണിഞ്ഞാണ് ട്രൂഡൊയും കുടുംബവും ഇന്ന് ഇവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.





Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ