General News

മോഡിയുടെ യാത്രകള്‍ക്ക് വ്യോമ പാത ഉപയോഗിച്ചു, പാക്കിസ്ഥാന്‍ 2.86 ലക്ഷം രൂപ ഈടാക്കി

Mon, Feb 19, 2018

Arabianewspaper 421
മോഡിയുടെ യാത്രകള്‍ക്ക് വ്യോമ പാത ഉപയോഗിച്ചു, പാക്കിസ്ഥാന്‍ 2.86 ലക്ഷം രൂപ ഈടാക്കി

2015 ല്‍ ലാഹോറില്‍ അവിചാരിത സന്ദര്‍ശനം നടത്തിയതുള്‍പ്പടെ മൂന്നു തവണ വ്യോമ പാത ഉപയോഗിച്ചതിന് പാക്കിസ്ഥാന്‍ ഇന്ത്യയില്‍ നിന്നും 2.86 ലക്ഷം രൂപ വാങ്ങിയതായി ആര്‍ടിഐ രേഖ.


ഇറാനിലേക്കും ഖത്തറിലേക്കും പോയതിനും പാക് വ്യോമ പാത പ്രധാനമന്ത്രി മോഡി ഉപയോഗിച്ചിരുന്നു. റൂട്ട് നാവിഗേഷന്‍ ചാര്‍ജ് എന്ന പേരിലാണ് ഇന്ത്യന്‍ എംബസിക്ക് പാക്കിസ്ഥാന്‍ ഈ ബില്ലുകള്‍ നല്‍കിയിത്.


ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ വിദേശയാത്രകളുടെ വിവരം തേടി സമര്‍പ്പിച്ച ആര്‍ടിഐ അപേക്ഷയിലാണ് ഈ മറുപടി.


ഇറാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലേക്ക് പോയപ്പോഴും പാക് വ്യേമ പാത ഉപയോഗിച്ചിരുന്നു. എല്ലാ രാജ്യങ്ങളും ഇത്തരത്തില്‍ വ്യോമ പാത ഉപയോഗിക്കുമ്പോള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് വിവരങ്ങള്‍ നല്‍കാനും മറ്റും യാത്രാ വിമാനങ്ങളില്‍ നിന്ന് പണം ഈടാക്കുക പതിവാണ്. ഇതില്‍ അസാധരണമായി ഒന്നും ഇല്ലെന്നാണ് വ്യോമയാന രംംഗത്തുള്ളവര്‍ പറയുന്നത്.


അതേസമയം, 2015 ല്‍ ലാഹോറില്‍ എത്തിയപ്പോഴുള്ള ചാര്‍ജ് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടത് സാധാരണ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണന്നും ഇവര്‍ പറയുന്നു. ആതിഥേയ രാജ്യമാണ് ഇതര രാഷ്ട്രത്തലവന്‍മാര്‍ സന്ദര്‍ശനത്തിന് വരുമ്പോള്‍ ചിലവു വഹിക്കുക.


അതേസമയം, ഔദ്യോഗിക വിമാനത്തിന് ഇന്ധനം നിറയ്ക്കുന്നതിനും മറ്റുമുള്ള ചെലവുകള്‍ സന്ദര്‍ശകരായ നേതാക്കളുടെ രാജ്യമാണ് വഹിക്കുക. ഇതില്‍ ഗ്രൗണ്ട് ഹാന്‍ഡിലിംഗ് ചാര്‍ജ്, റൂട്ട് നാവിഗേഷന്‍ ചാര്‍ജ് എന്നിവ ഒഴിവാക്കാറുണ്ട്.


2015 ല്‍ മോഡി ലാഹോറില്‍ എത്തിയത് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ സന്ദര്‍ശിക്കാനായിരുന്നുവെന്നും ഇത് സ്വക്രാര്യ സന്ദര്‍ശനമായിരുന്നുവെന്നും പരിഗണിച്ചാണ് ചാര്‍ജുകള്‍ ഈടാക്കിയതെന്നും കരുതുന്നു.


 

Tags : PM Modi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ