General News

ഗുജറാത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം

Mon, Feb 19, 2018

Arabianewspaper 487
ഗുജറാത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം. ആകെയുള്ള 75 മുനിസിപ്പാലിറ്റികളില്‍ 47 ലും ബിജെപിക്കാണ് വിജയം. കോണ്‍ഗ്രസിന് 16 മുനിസിപ്പാലിറ്റികളുടെ ഭരണം ലഭിച്ചു, ബിജെപി 1173 വാര്‍ഡുകളില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 617 വാര്‍ഡുകളില്‍ വിജയം കണ്ടു.


 പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായിരുന്ന വഡനഗറില്‍ 29 ല്‍ 27 ലും ബിജെപി സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്.


തിരഞ്ഞെടുപ്പിന് മുമ്പ് 75 മുനിസിപ്പാലിറ്റികളില്‍ 59 ലും ബിജെപിയാണ് ഭരിച്ചിരുന്നത്. കോണ്‍ഗ്രസ് പതിനാറിടത്തും . നിയമസഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റം ആവര്‍ത്തിക്കാന്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ആദ്യ ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ 27 മുനിസിപ്പാലിറ്റികളില്‍ കോണ്‍ഗ്രസിന് മുന്നേറ്റം നടത്താന്‍ സാധിച്ചുവെങ്കിലും അന്തിമ ഫലം വന്നപ്പോള്‍ ഇവിടങ്ങളില്‍ പലതിലും ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസഥ വന്നു. ആറു മുനിസിപ്പാലിറ്റികളില്‍ ആര്‍ക്കും ഭുരിപക്ഷമില്ലാത്ത അവസ്ഥയാണുള്ളത്.


എന്‍സിപിയും ബിഎസ്പിയും ഒരോ മുനിസിപ്പാലിറ്റികളില്‍ ഭരണം പിടിച്ചെടുത്തു. ആകെയുള്ള 75 മുനിസിപ്പാലിറ്റികള്‍ക്കൊപ്പം 17 താലൂക്ക് പഞ്ചായത്തുകളിലും രണ്ട് ജില്ലാ പഞ്ചായത്തുകളിലും തിരഞ്ഞെടുപ്പ് നടന്നു  


 


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ