General News

ആശുപത്രിയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി പരീക്കറെ പ്രധാനമന്ത്രി മോഡി സന്ദര്‍ശിച്ചു

Mon, Feb 19, 2018

Arabianewspaper 591
ആശുപത്രിയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി പരീക്കറെ പ്രധാനമന്ത്രി മോഡി സന്ദര്‍ശിച്ചു

അസുഖ ബാധിതനായി മുംബൈ ലീലാവതി ആശുപത്രിയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖറെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശിച്ചു. പാന്‍ക്രിയാറ്റിക് അണുബാധ മൂലം ഐസിയുവിലാണ് പരീക്കറെന്ന് ഗോവ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അദ്ദേഹം സുഖം പ്രാപിച്ച് വരികയാണെന്നും ഫെബ്രുവരി 19 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളന സെഷനുകളില്‍ അദ്ദേഹം പങ്കെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.


മഹാരാഷ്ട്രയില്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ മോഡി ഗോവ മുഖ്യമന്ത്രിയെ നേരില്‍ കാണാനെത്തുകയായിരുന്നു.


ഗോവ മുഖ്യമന്ത്രി പരീക്കര്‍ അര്‍ബുദ രോഗത്തെ തുടര്‍ന്ന് അത്യാസന്ന നിലയിലെന്ന് വാര്‍ത്ത പരന്നിരുന്നു. സോഷ്യല്‍ മീഡിയിയല്‍ വാര്‍ത്ത പരന്നതോടെ അദ്ദേഹത്തെ ചികിത്സിക്കുന്ന മുംബൈ ലീലാവതി ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കി.


മനോഹര്‍ പരീക്കറിന്റെ രോഗവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ഇത് ദുരുദ്ദേശ പരമാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം സുഖം പ്രാപിച്ച് വരികയാണെന്നും ബുള്ളറ്റിനില്‍ പറയുന്നു.


ഫെബ്രുവരി 13 ന് ഗോവ മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ തറക്കല്ലിട്ട ശേഷമാണ് ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിനഞ്ചിനാണ് മുംബൈയിലെ ലീലാവതി ആശുപത്രിയിലേക്ക് മാറ്റിയത്.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ