General News

800 കോടി തട്ടിപ്പ്; റോട്ടോമാക് ഉടമ വിക്രം കോത്താരി അറസ്റ്റില്‍

Mon, Feb 19, 2018

Arabianewspaper 478
800 കോടി തട്ടിപ്പ്; റോട്ടോമാക് ഉടമ വിക്രം കോത്താരി അറസ്റ്റില്‍

800 കോടി രൂപ ബാങ്കില്‍ നിന്ന് തട്ടിയെടുത്ത കേസില്‍ റോട്ടോമാക് പേന നിര്‍മാതാവായ വിക്രം കോത്താരിയെ കാണ്‍പൂരില്‍ വെച്ച് സിബിഐ അറസ്റ്റ് ചെയ്തു.


വജ്ര വ്യാപാരി നീരവ് മോഡി 11,400 കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയതിനു പിന്നാലെ 800 കോടി രൂപ തട്ടിയ വിക്രം കോത്താരിയും രാജ്യം വിട്ടുവെന്ന് റിപ്പോര്‍്ടടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, കോത്താരിയും കുടുംബവും സിബിഐ കസ്റ്റ്ഡിയിലായിട്ട് മൂന്നു ദിവസമായെന്നാണ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നത്. കഴിഞ്ഞ കുറച്ചു ദിവസമായി ഇവരെ കുറിച്ച് വിവരം ഒന്നും ലഭിക്കാതെ വന്നതിനെ തുടര്‍ന്നാണ് കോത്താരിയും കുടുംബവും വിദേശത്തേക്ക് കടന്നാതായി വര്‍ത്ത പരന്നത്.


എന്നാല്‍, കാണ്‍പൂരില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വിക്രം കോത്താരിയെ സിബിഐ സംഘം പിടികൂടുകയായിരുന്നുവെന്ന് എഎന്‍ഐ റിപ്പോര്‍്ടടു ചെയ്യുന്നു. അലഹബാദ് ബാങ്. യൂണിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകളില്‍ നിന്നുമാണ് 800 കോടിയോളം രൂപ കോത്താരിയുടെ കമ്പനി വായ്പ എടുത്തിരുന്നത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ