General News

ക്വട്ടേഷന്‍ കാലുവെട്ടാന്‍, കൊന്നത് തങ്ങളുടെ ഇഷ്ടപ്രകാരം -പ്രതികള്‍

Mon, Feb 19, 2018

Arabianewspaper 526
ക്വട്ടേഷന്‍  കാലുവെട്ടാന്‍, കൊന്നത് തങ്ങളുടെ ഇഷ്ടപ്രകാരം   -പ്രതികള്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് എന്നേന്നുക്കുമായി എഴുന്നേറ്റ് നടക്കാതിരിക്കാന്‍ കാലുകള്‍ വെട്ടിമാറ്റാനാണ് സിപിഎം പ്രാദേശിക നേതൃത്വം തങ്ങളോട് ആവശ്യപ്പെട്ടതെന്ന് പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയ പ്രതികള്‍.


എന്നാല്‍, ശുഹൈബിനെ 37 തവണ വെട്ടിയത് കൊല്ലാന്‍ വേണ്ടിയായിരുന്നുവെന്നാണ് ഇവരുടെ മൊഴി. കൊലയാളി സംഘത്തില്‍ അഞ്ചു പേരാണ് ഉണ്ടായിരുന്നത്.


എടയന്നൂരില്‍ എസ് എഫ് ഐയും കെഎസ് യുവും തമ്മില്‍ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് പ്രാദേശിക നേതൃത്വം ശുഹൈബിനെ ആക്രമിക്കാന്‍ പദ്ധതിയിടുകയായിരുന്നു.


എന്നാല്‍,. അക്രമം നടത്താന്‍ പറ്റിയ ആളുകള്‍ എടയന്നൂരില്‍ ഇല്ലാത്തതിനാലാണ് തങ്ങളെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചതെന്ന് ആകാശ് തില്ലങ്കേരി. റിജിന്‍ രാജ് എന്നിവര്‍ പറയുന്നു.


കാല്‍ തല്ലി ഒടിക്കാനായിരുന്നു ക്വട്ടേഷനെന്നും എന്നാല്‍, സംഭവം നടത്താന്‍ പോകും വഴിയാണ് കാലു വെട്ടാന്‍ താന്‍ പദ്ധതിയിട്ടതെന്ന് ആകാശ് മൊഴി നല്‍കി.


കെ എസ് യു പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായ ഒരു സിഐടിയു നേതാവാണ് ശുഹൈബിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ തന്നതെന്നും ഇവര്‍ പറയുന്നു.


എന്നാല്‍, കണ്ണൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനേഷിനെ കൊന്ന കേസില്‍ പ്രതിയായ ആകാശ് തില്ലങ്കേരിയെ ഭീഷണികളെ തുടര്‍ന്ന് തിരുവനന്തപുരത്ത് എകെജി സെന്ററില്‍

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ