General News

നീരവ് മോഡി തട്ടിപ്പ് അംബാനി കുടുംബാഗത്തെ സിബിഐ ചോദ്യം ചെയ്തു

Mon, Feb 19, 2018

Arabianewspaper 693
നീരവ് മോഡി തട്ടിപ്പ് അംബാനി കുടുംബാഗത്തെ സിബിഐ ചോദ്യം ചെയ്തു

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോഡിയുടെ കേസ് അന്വേഷണം അംബാനി കുടുംബത്തിലേക്കും നീങ്ങുന്നു.


നീരവ് മോഡിയുടെ കമ്പനിയായ ഫയര്‍സ്റ്റാറിന്റെ ചീഫ് ഓപറേറ്റിംഗ് ഓഫീസറായ വിപുല്‍ അംബാനിയെ സിബിഐ ചോദ്യം ചെയ്തു. കേസില്‍ കൂടുതല്‍ പേര്‍ കുടുങ്ങുമെന്നാണ് സൂചന.യ


റിലയന്‍സ് ഉടമ മുകേഷ് അംബാനിയുടെ സഹോദരിയുടെ മകള്‍ വിവാഹം കഴിച്ചിരിക്കുന്നത് നീരവ് മോഡിയുടെ ഇളയ സഹോദരനെയാണ്. ഇരു കുടുംബവും തമ്മില്‍ വ്യവസായ ബന്ധവുമുണ്ട്.


വിപുല്‍ അംബാനി മൂന്നു വര്‍ഷമായി നീരവിന്റെ കമ്പനിയുടെ സര്‍വ്വ കാര്യവും നോക്കുന്നയാളാണ്.


ഇതിനിടെ പഞ്ചാബ് നഷണല്‍ ബാങ്കിന്‍രെ ചെയര്‍മാനേയും മറ്റ് ഡയറക്ടര്‍മാരേയും കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ ഡെല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്.


ഇതിനിടെ,. ബാങ്ക് തട്ടിപ്പുകളെ കുറിച്ച് അന്വേഷിക്കാന്‍ ബാങ്കിംഗ് രംഗത്തെ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി സിബിഐ എക്‌സ്‌പെര്‍ട്ട് ടീം ഉണ്ടാക്കി. ലെറ്റര്‍ ഓഫ് അണ്ടര്‍ ടേക്കിംഗ് ഉപയോഗിച്ച് വിദേശ ബാങ്കു ശാഖ വഴി കോടികള്‍ തട്ടിയെടുത്ത സംഭവങ്ങള്‍ മറ്റ് ബാങ്കുകളിലും ഉണ്ടായിട്ടോ എന്ന പരിശോധനയാണ് നടക്കുന്നത്.


പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വിവിധ ശാഖകളില്‍ പരിശോധന തുടരുകയാണ്. സിബിഐ അറസ്റ്റു ചെയ്ത പിഎന്‍ബി മുന്‍ ഡെ മാനേജര്‍ ഗോകുല്‍ നാഥ് ഷെട്ടി നീരവ് മോഡിയില്‍ നിന്നും പണം വാങ്ങിയതായി സമ്മതിച്ചിട്ടുണ്ട്.


ബാങ്കിന്റെ സ്വിഫ്റ്റ് കോഡുകള്‍ ചോര്‍ത്തി നല്‍കിയിരുന്നതായും ഷെട്ടി സമ്മതിച്ചു,


 


 

Tags : PNB Scam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ