General News

ശുഹൈബിന്റെ വധം ; വിഎസ് അപലപിച്ചു

Mon, Feb 19, 2018

Arabianewspaper 499
ശുഹൈബിന്റെ വധം ; വിഎസ് അപലപിച്ചു

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ വധത്തെ താന്‍ അപലപിക്കുന്നതായി ഭരണ പരിഷ്‌കാര സമിതി അദ്ധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍,


ഒരു കൊലപാതകത്തെയും മനസാക്ഷിയുള്ളവര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിഎസ് പറഞ്ഞു. നേരത്തെ, ടിപി ചന്ദ്രശേഖരനെ വധിച്ചപ്പോള്‍ വീട്ടിലെത്തി ഭാര്യ രമയെ സാന്ത്വനിപ്പിച്ച വിഎസ് ഇക്കുറി വീണ്ടും പാര്‍ട്ടിയുടെ നയത്തിന് താന്‍ എതിരാണെന്ന് ഈ പ്രസ്താവനയിലൂടെ തെളിയിച്ചിരിക്കുകയാണ്.


എന്നാല്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശുഹൈബിന്റെ വധത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് ആവര്‍ത്തിക്കുകയാണ്. പാര്‍ട്ടിയിലെ അംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി എടുക്കുമെന്നും കോടിയേരി പറഞ്ഞു.


നേരത്തെ, വധത്തെ മുഖ്യമന്ത്രിയും അപലപിച്ചിരുന്നു. കൊലപാതകം നടന്ന് ആറു ദിവസമായിട്ടും സ്വന്തം ജില്ലയില്‍ നടന്ന സംഭവത്തെ കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കാതെ മീഡിയയില്‍ നിന്നും അകലം പാലിച്ച് നടക്കുകയായിരുന്നു.


അഡാര്‍ലവ് എന്ന സിനിമയിലെ ഗാനത്തെ കുറിച്ചു,ം യുഎഇയിലെ രാജകുമാരനെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനെ കുറിച്ചും ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകളിട്ട മുഖ്യമന്ത്രി ശുഹൈബ് വധത്തെ കുറിച്ച് മൗനം പാലിക്കുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ക്ക് താഴെ നിരവധി പേര്‍ വിമര്‍ശനവുമായി രംഹത്ത് എത്തിയിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ