General News

ധവാന്റെ ചിറകിലേറി ഇന്ത്യ പറപറന്നു

Mon, Feb 19, 2018

Arabianewspaper 525
ധവാന്റെ ചിറകിലേറി ഇന്ത്യ പറപറന്നു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി 20 മത്സരത്തില്‍ ഇന്ത്യക്ക് 28 റണ്‍സ് വിജയം. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയാരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവില്‍ ഇന്ത്യ 203 റണ്‍സെടുത്തു.


204 റണ്‍സിന്റെ വിജയലക്ഷ്യവുമായി കളിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ 175 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. 39 പന്തില്‍ നിന്ന് പത്ത് ബൗണ്ടറിയും രണ്ട് സിക്‌സറും പറത്തിയാണ് ധവാന്‍ 72 റണ്‍സ് നേടിയത്.


രോഹിത് ശര്‍മ (21), വിരാട് കോഹ് ലി (26), മനീഷ് പാണ്ഡെ ( 29 നോട്ടൗട്ട്) എന്നിവരും മികച്ച ബാറ്റിംഗ് പുറത്തെടുത്തു.


മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മികവ് കാട്ടിയത് റീസ ഹെന്റിക്കാണ. ് 50 പന്തില്‍ 70 റണ്‍സെടുത്ത റീസ ഒരു ഘട്ടത്തില്‍ അവര്‍ക്ക് വിജയ പ്രതീക്ഷയും നല്‍കി. അഞ്ചു വിക്കര്‌റ് വഴ്ത്തിയ ഭുവനേശ്വര്‍ കുമാറിന്റെ മാരക പന്തേറാണ് ദക്ഷിണാഫ്രിക്കയുടെ മോഹം തല്ലിക്കെടുത്തിയത്.


ഏകദിനപരമ്പ സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യ ടി 20 ക്ക് ഇറങ്ങിയത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ